അഭിനയ മികവിലൂടെയും നൃത്തത്തിലൂടെയും പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് ഭാനുപ്രിയ . ഒരു കാലത്ത് ചുരുങ്ങിയ സിനിമകളിലൂടെയെങ്കിലും തിളങ്ങി നിന്ന ഭാനുപ്രിയ ഇപ്പോൾ സീരിയലിൽ ആണ് അഭിനയിക്കുന്നത്.
ഇപ്പോൾ താരവുമായി ബന്ധപ്പെട്ട് ഒരു മോശം വാർത്തയാണ് കേൾക്കുന്നത് . തമിഴ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്കായി താരം നിര്‍ത്തിയെന്നാണ് തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
14 കാരിയായ പെണ്‍കുട്ടിക്ക് മാസം 10, 000 രൂപയാണ് ശമ്ബളമായി നല്കുന്നതെങ്കിലും കഴിഞ്ഞ 18 മാസമായി ഇവര്‍ തുക നല്‍കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഭാനുപ്രിയയുടെ സഹോദരന് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത് ശ്രദ്ധയില്‍പ്പെട്ടിട്ടും താരം പ്രതികരിച്ചില്ലെന്ന ആരോപണങ്ങളും പുറത്തുവന്നിട്ടുണ്ട്.
പെണ്‍കുട്ടി ഇടയ്ക്ക് വീടുവിട്ടിറങ്ങി പോയപ്പോള്‍ മോഷണക്കുറ്റം ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാനുപ്രിയയ്ക്കും സഹോദരനുമെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...