Connect with us

പത്മരാജനുമായി സാമ്യം തോന്നിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം -മോഹൻലാൽ

Malayalam Breaking News

പത്മരാജനുമായി സാമ്യം തോന്നിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം -മോഹൻലാൽ

പത്മരാജനുമായി സാമ്യം തോന്നിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം -മോഹൻലാൽ

പത്മരാജനുമായി സാമ്യം തോന്നിയ വ്യക്തിയാണ് സംവിധായകൻ രഞ്ജിത്ത് എന്ന് മോഹൻലാൽ. മോഹൻലാലിൻറെ കരിയറില്‍ ഉയര്‍ച്ചയുണ്ടാക്കുന്നതില്‍ സംവിധായകനും എഴുത്തുകാരനുമായ രഞ്ജിത്ത് നല്‍കിയ പങ്ക് വളരെ വലുതാണ്.

ഒരേ സമയം കലാമൂല്യമുള്ള സിനിമകളും വാണിജ്യസിനിമകളും മികച്ച രീതിയിൽ എടുക്കുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് രഞ്ജിത്ത്. എടുക്കുന്ന സിനിമകൾ മിക്കതും പ്രേക്ഷകർ ഏറ്റെടുക്കുന്നതുമാണ്.

രഞ്ജിത്ത് വളരെ വ്യത്യസ്തനായ മനുഷ്യനാണ്, അദ്ദേഹത്തിന്റെ ഇടപെടലില്‍ ഒരു പത്മരാജ സ്പര്‍ശമുണ്ട്. ഒരു ടിവി ഷോയില്‍ സംസാരിക്കവേ മോഹന്‍ലാല്‍ വ്യക്തമാക്കി. രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത രാവണപ്രഭു എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. മോഹന്‍ലാലിന്റെ വാണിജ്യ സിനിമകളില്‍ കരുത്തു കാട്ടിയ ആറാം തമ്ബുരാനും നരസിംഹവും രഞ്ജിത്തിന്റെ തൂലികയില്‍ പിറന്നതാണ്.

വല്യേട്ടൻ,നരസിംഹം,സമ്മർ ഇൻ ബേത്ലഹേം,കൃഷ്ണകഗുഡിയിൽ ഒരു പ്രണയകാലത്ത്,ദേവാസുരം ,രാവണപ്രഭു അങ്ങനെ നല്ല കുറെ ചിത്രങ്ങൾക്ക് പുറകിൽ പ്രവർത്തിച്ച വ്യക്തിയാണ് രഞ്ജിത്ത്.

mohanlal about director ranjith

More in Malayalam Breaking News

Trending

Recent

To Top