യുവത്വത്തിന്റെ കഥപറഞ്ഞെത്തുന്ന വിനോദ് ഗുരുവായൂർ ചിത്രമാണ് സകലകലാശാല . ബഡായി ബംഗ്ലാവിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് . നിരഞ്ജനും മാനസ രാധാകൃഷ്ണനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
ധർമജൻ , ഗ്രിഗറി , കണാരൻ ഹരീഷ് തുടങ്ങിയവർക്കൊപ്പം അതിഥി താരമായി മലയാളികളുടെ പ്രിയ നടി സാനിയ ഇയ്യപ്പനും എത്തുന്നുണ്ട് . അതിഥി താരമാണെങ്കിലും ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു റോൾ തന്നെയാണ് സാനിയയുടേത് എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
2018 ൽ ക്വീൻ എന്ന ക്യാമ്പസ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ സാനിയ 2019 ൽ ക്യാമ്പസ് ചിത്രമായ സകലകലശാലയിലും എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ചിത്രത്തിന്റെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ടിനി ടോമാണ്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. ചിത്രം ജനുവരി 25 നാണു ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...