“ആരുടേയും പേരെടുത്ത് പറയുന്നില്ല , കാരണം അവരൊക്കെ ഇപ്പോൾ വലിയ നടന്മാരാണ് ” – മുകേഷ്
Published on

By
മുകേഷിന്റെ തമാശ കഥകൾ മലയാള സിനിമയിൽ എന്നും ഹിറ്റാണ്. ഒട്ടേറെ സിനിമ കഥകൾ മുകേഷിന് പറയാനുണ്ട്. ആരെയെങ്കിലും കബളിപ്പിക്കുകയൊക്കെയാണ് മുകേഷിന്റെ ശീലം. അത്തരത്തിലൊരു സംഭവം നായർ സാബ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മുകേഷ് ഒപ്പിച്ചു .
സംഭവത്തെക്കുറിച്ച് മുകേഷ് ഒരു ടിവി ഷോയില്‍ പങ്കുവച്ചത് ഇങ്ങനെ-
‘നായര്‍ സാബിന്റെ ചിത്രീകരണം ഡാല്‍ നദിയുടെ സമീപത്തായി നടന്നു കൊണ്ടിരിക്കുമ്ബോള്‍ സിനിമയില്‍ അഭിനയിക്കുന്ന എന്റെ ചില സുഹൃത്തുക്കള്‍ (ആരുടേയും പേരെടുത്ത് പറയുന്നില്ല കാരണം അവരൊക്കെ ഇപ്പോള്‍ വലിയ നടന്മാരാണ്) ഞാന്‍ ഡാല്‍ നദിയിലേക്ക് നോക്കി നിന്നു,അപ്പോള്‍ അവര്‍ ചോദിച്ചു നീ എന്താണ് ഇവിടെ നില്‍ക്കുന്നതെന്ന്.
ഞാന്‍ പറഞ്ഞു ഇപ്പോള്‍ ഇത് വഴി ഒരു സ്വാമി പോയി അദ്ദേഹം പറഞ്ഞു ഇവിടെ ഒരു വിശ്വാസമുണ്ട് ഈ നദിയുടെ തീരത്തിനപ്പുറത്തേക്ക് കല്ല് വലിച്ചെറിഞ്ഞാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന നടക്കുമെന്ന് ഞാന്‍ സൂപ്പര്‍ സ്റ്റാര്‍ ആകണമെന്ന് മനസ്സില്‍ കരുതി വലിച്ചെറിഞ്ഞു, അപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞു ‘ഒന്ന് പോയെടാ ഓരോ പറ്റിക്കല്‍ പരിപാടിയുമായി ഇറങ്ങിക്കോളും’, ഞാന്‍ കുറച്ചു കഴിഞ്ഞു അവിടെ നിന്ന് മാറി നോക്കിയപ്പോള്‍ കണ്ടത് ഈ പറഞ്ഞ നടന്മാരെല്ലാം ശക്തമായി ഡാല്‍ നദിയിലേക്ക് കല്ല് വലിച്ചെറിയുകയാണ്’ അങ്ങനെ നിരവധി രസകരമായ സംഭവങ്ങള്‍ നായര്‍ സാബിന്റെ ലൊക്കേഷനില്‍ അരങ്ങേറിയിട്ടുണ്ട്’.
ജോഷി ഡെന്നിസ് ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന നായര്‍ സാബില്‍ മമ്മൂട്ടിയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്, നായര്‍ സാബിന്റെ കീഴിലുള്ള കമാന്റോസായിട്ടാണ് മുകേഷ് ഉള്‍പ്പടെയുള്ള സംഘം വേഷമിട്ടത്. സുരേഷ് ഗോപിയും ചിത്രത്തില്‍ ഒരു നല്ല വേഷം ചെയ്തിരുന്നു.
mukesh about nayar saab movie funny incident
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...