Connect with us

പ്രണയവും തമാശകളും ഇല്ലാത്ത പ്രാണയെങ്ങനെ ആളുകളെ പിടിച്ചു നിർത്തി !!!

Malayalam Breaking News

പ്രണയവും തമാശകളും ഇല്ലാത്ത പ്രാണയെങ്ങനെ ആളുകളെ പിടിച്ചു നിർത്തി !!!

പ്രണയവും തമാശകളും ഇല്ലാത്ത പ്രാണയെങ്ങനെ ആളുകളെ പിടിച്ചു നിർത്തി !!!

ഇന്ത്യൻ സിനിമക്ക് അഭിമാനമായി എത്തിയ പ്രാണ പ്രദർശനം തുടരുകയാണ്. നാല് ഭാഷകളിൽ ഒരുങ്ങിയ പ്രാണയിലൂടെ , വലിയൊരു വിസ്മയമാണ് സിനിമ പ്രേമികൾക്ക് വി കെ പി സമ്മാനിച്ചത് .

പ്രണയവും തമാശകളുമില്ലാത്ത ഒരാൾ മാത്രമായി അഭിനയിക്കുന്ന ഒരു ചിത്രം എങ്ങനെ പ്രേക്ഷകർ ഇഷ്ടപ്പെടും എന്നത് സംവിധായകനായ വി കെ പ്രകാശിനെ ഒരുപാട് ചിന്തിപ്പിച്ചിരിക്കണം. കാഴ്ചക്കാരൻ രണ്ടു മണിക്കൂറോളമുള്ള സിനിമയിൽ ഒരാളെ തന്നെ കണ്ടുകൊണ്ടിരിക്കുമ്പോൾ ആ സിനിമയിൽ എത്ര മാത്രം വ്യത്യസ്തത കൊന്നു വരുകയും അത് പ്രേക്ഷകരെ ഇഷ്ട്ടപെടുത്തണമെന്ന് സംവിധായകന് ഉറച്ച ബോധ്യവും ഉണ്ടാകണം.

പ്രത്യേകതകൾ നിറയെ സമ്മാനിച്ച പരീക്ഷണ ചിത്രം ഇത്തരത്തിൽ ചിന്തിക്കുമ്പോൾ മികച്ച വിജയമാണെന്ന് പറയാതെ പറ്റില്ല. കാരണം ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഇത്തരത്തിൽ മികച്ച ഒരു ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. മലയാളത്തിൽ ഇത്തരമൊരു ചിത്രം ഇറങ്ങിയതിൽ മലയാളികൾ അഭിമാനിക്കേണ്ടിയിരിക്കുന്നു.

ചിത്രത്തിന്റെ പരിമിതികൾ ചിന്തിച്ചു കൊണ്ട് തന്നെ ഇതിലെ നല്ല വശങ്ങൾ മനസ്സിലാക്കുമ്പോൾ ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ്, ഷോട്ടുകൾ ഇവയെല്ലാം വളരെ മികച്ചതായി തോന്നും. ഓരോ ഷോട്ടുകളും വ്യത്യസ്തമായിട്ടാണ് ചെയ്തിരിക്കുന്നത്. അതുപോലെ ഓരോ സീനുകളും ഭംഗിയുള്ളതാണ്.

സിമ്പിൾ മേക്കപ്പിൽ ക്യൂട്ട് ലൂക്കിലെത്തിയ നിത്യ മേനോൻ സിനിമയുടെ ഭംഗിയ്ക്ക് പ്രധാന കാരണം തന്നെയാണ്. നിത്യയുടെ വണ്ണം സിനിമയുടെ സൗന്ദര്യം കൂട്ടാൻ സഹായിച്ചിട്ടുമുണ്ട്. അഭിനയമികവും നാലു ഭാഷകളിലുള്ള അറിവും നിത്യയെ സിനിമയിലെ മുഖ്യ ഘടകമാകുന്നതിൽ പ്രധാന കാരണമായി.

സമൂഹത്തിൽ നടക്കുന്ന തിന്മയ്‌ക്കെതിരെയുള്ള ശക്തമായ താക്കീതാണ് ചിത്രത്തിന്റെ ഇതിവൃത്തം. അത് ഹൊറർ ബാക്ക്ഗ്രൗണ്ടിൽ നിന്നുകൊണ്ട് ചെയ്തിരിക്കുന്നു. വിഷയത്തിന്റെ പ്രാധാന്യം കൃത്യമായും വേണ്ട രീതിയിലും പറയുന്നത് സിനിമയുടെ മികച്ച ഒരു വശമാണ്.

ഇന്ത്യയിലെ മികച്ച പ്രതിഭകളായ റസൂൽ പൂക്കുട്ടി ശബ്ദവും പി സി ശ്രീറാം ക്യാമറയും വി കെ പ്രകാശ് സംവിധാനവും നിത്യ മേനോൻ അഭിനയവും നിർവഹിച്ചതിന്റെ മേന്മ സിനിമയിലുടനീളം നമുക്ക് ദർശിക്കാൻ സാധിക്കും.

പ്രാണ എന്ന പേരിനര്ഥം ആത്മാവ് എന്നാണ്. സിനിമയുടെ കഥയും പശ്ചാത്തലവും സിനിമയുടെ മുഴുവൻ ചിന്തയും ഈ ഒറ്റ പേരിൽ ഒതുക്കാൻ സാധിക്കും. പ്രാണൻ അതിന്റെ വില,ആത്മാവ് ,ഇവയെല്ലാമാണ് സിനിമ .അതാണ് പ്രാണ.

about praana movie

More in Malayalam Breaking News

Trending

Recent

To Top