
Malayalam Breaking News
പൃഥ്വിരാജിനെ വെല്ലുന്ന ലുക്കുമായി സുദേവ് നായർ
പൃഥ്വിരാജിനെ വെല്ലുന്ന ലുക്കുമായി സുദേവ് നായർ
Published on

ആദ്യ മലയാള ചിത്രമായ ലൈഫ് പാര്‍ട്ണറിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ മുബൈ മലയാളിയാണ് സുദേവ് നായർ. മികച്ച അഭിനയം കൊണ്ട് ശ്രദ്ധ നേടിയ താരം. അഭിനയത്തിൽ മാത്രമല്ല ശരീര സൗന്ദര്യത്തിലും ശ്രദ്ധാലുവാണ് സുദേവ് നായർ. സുദേവിന്റെ ഇപ്പോഴത്തെ ലുക്കാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരിക്കുന്നത്.
പൃഥ്വിരാജ് നായകനായ അനാര്‍ക്കലിയിലൂടെയാണ് സുദേവിനെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഈയിടെ പുറത്തിറങ്ങിയ റോഷന് ആന്‍ഡ്രൂസ് ചിത്രമായ നിവിന്‍ പൊളി നായകനായ കായംകുളം കൊച്ചുണ്ണിയില്‍ ശ്രദ്ധേയമായ പോരാളിയുടെ റോളില്‍ സുദേവ് ശ്രദ്ധ നേടി. തുടര്‍ന്ന് നിവിന്‍ പോളിയുടെ ഏറ്റവും പുതിയ റിലീസ് മിഖായേലിലും സുദേവ് സാന്നിധ്യമറിയിച്ചു. ഇതിന് പുറകെയാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കത്തിലും സുപ്രധാനമായ വേഷത്തില്‍ സുദേവ് നായര്‍ കരാറിലായിരിക്കുന്നത്.
പഠിക്കുന്ന കാലം മുതല്‍ അഭിനയത്തോടുള്ള അമിതമായ ആവേശമാണ് സുദേവിനെ പുണെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ എത്തിക്കുന്നത്. അഭിനയത്തിന് പുറമെ സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ചുള്ള അവബോധവും മറ്റും സ്വായത്തമാക്കിയാണ് സുദേവ് പൂനെയില്‍ നിന്നും പടിയിറങ്ങിയത്.
ചെറുപ്പം മുതല്‍ ശരീര സൗന്ദര്യത്തില്‍ ഏറെ ശ്രദ്ധാലുവായിരുന്നു സുദേവ്. മണിക്കൂറുകളോളമാണ് വ്യായാമത്തിനായി ചിലവഴിക്കുന്നത്. വീട്ടില്‍ സ്വന്തമായി ജിം തന്നെയുണ്ട് സുദേവിന്. ആയോധന കലകളിലും പ്രാവീണ്യം നേടിയിട്ടുള്ള സുദേവ് നായര്‍ ഡാന്‍സിലും മികവ് തെളിയിച്ചിട്ടുള്ള നടനാണ്.
sudev nair new look
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...