
Malayalam Breaking News
“ദീപികയുടടുത്ത് നടക്കും ;എന്നോട് വേണ്ട ,നശിപ്പിച്ച് കളയും ” – കങ്കണ റണൗത്
“ദീപികയുടടുത്ത് നടക്കും ;എന്നോട് വേണ്ട ,നശിപ്പിച്ച് കളയും ” – കങ്കണ റണൗത്
Published on

By
സിനിമയുടെ പ്രമേയത്തിന്റെ പേരിൽ ഭീഷണിയും അക്രമങ്ങളും മലയാള സിനിമക്ക് അത്ര പരിചിതമല്ല. പക്ഷെ ബോളിവുഡിൽ ഇത് പതിവാണ് . ദീപിക പദുക്കോണിന്റെ പത്മാവത് ഇത്തരത്തിൽ കാർണി സേനയുടെ ആക്രമണങ്ങൾക്ക് വിധേയമായി പേര് പോലും .മാറ്റേണ്ടി വന്നു .
ഇവര്‍ വാളെടുത്തിരിക്കുന്നത് കങ്കണയുടെ ചിത്രമായ മണികര്‍ണിക ദി ക്യൂന്‍ ഓഫ് ഝാന്‍സിയ്ക്ക് നേരെയാണ്. ചിത്രത്തിനെതിരെ കര്‍ണി സേന സ്ഥിരം നാടകവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പദ്മവദിനെ പോലെ കോളിളക്കം സൃഷ്ടിക്കാന്‍ ഇവര്‍ക്കായില്ല. ഒടുവില്‍ ഇവര്‍ക്ക് മുട്ട് മടക്കേണ്ടി വന്നു.
കങ്കണ റാവത്തിന്റെ ചിത്രമായ മണികര്‍ണിക ദി ക്യൂന്‍ ഓഫ് ഝാന്‍സിയെ എതിര്‍ത്തിട്ടില്ലെന്ന് കര്‍ണിസേന രംഗത്ത്. കര്‍ണിസേന നേതാവ് ഡോ ഹിമാന്‍ഷുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിലര്‍ സ്ഥാപിത താല്പര്യങ്ങള്ക്ക് വേണ്ടി സംഘടനയുടെ പേര് ഉപയോഗിക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇതിനെ കുറിച്ചുളള വാര്‍ത്തകള്‍ താന്‍ കേട്ടതെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം ചിത്രത്തിനെതിരെ സംഘടന രംഗത്തെത്തിയതിനെ കുറിച്ച് വാര്‍ത്തകളുണ്ടായിരുന്നു. തങ്ങളുടെ നേതാക്കന്മാരെ കാണിക്കാതെ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്ററുകള്‍ അടിച്ചു തകര്‍ക്കുമെന്ന് തരത്തിലുളള കര്‍ണിസേനയുടെ ഭീഷണികള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭീഷണിയ്ക്കെതിരെ ശക്തമായ ഭാഷയില്‍ തന്നെ താരം കങ്കണ രംഗത്തെത്തിയിരുന്നു. സംഘടനയുടെ ഭീഷണിയ്ക്കെതിരെയുള്ള താരത്തിന്റെ വാക്കുകള്‍ നവമാധ്യമങ്ങളിലും മറ്റും വൈറലായിരുന്നു
നാല് ചരിത്രകാരന്മാര് കണ്ടതിനു ശേഷമാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇത് നേരത്തെ തന്നെ കര്‍ണിസേനയെ അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ തുടര്‍ച്ചയായി ഉപദ്രവിച്ച് കൊണ്ടിരിക്കുകയാണ്. ഇത് നിര്‍ത്താന്‍ ഭാവമില്ലെങ്കില്‍ അവരുടെ അറിവിലേയ്ക്ക് താന്‍ ഒരു കാര്യം പറയുകയാണ് എന്ന ആമുഖത്തോടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഞാനും ഒരു രജപുതാണ്, ഓരോര്‍ത്തരേയും നശിപ്പിച്ചു കളയും- കങ്കണ പറഞ്ഞു. ഇതിനു പിന്നാലെയായിരുന്നു സംഘടനയുടെ പ്രതികരണം.
kanganas warning
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...