ഒറ്റ ദിവസം കൊണ്ട് രണ്ടു ലക്ഷത്തിലധികം കാഴ്ചക്കാരുമായി പ്രാണയുടെ ടൈറ്റിൽ ഗാനം !
By
സൈക്കോളജിക്കൽ ത്രില്ലർ ആയ പ്രാണ തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സിനിമ അനുഭവമാണ് പ്രാണ സമ്മാനിക്കുന്നത്.
സിനിമയുടെ പ്രൊമോഷണൽ ഗാനം ഇതിനോടകം തരംഗമായി കഴിഞ്ഞു. ശില്പ രാജ് ആലപിച്ച ഗാനം സംസ്‌കൃത ഭാഷയിൽ പഞ്ചഭൂതങ്ങൾക്ക് സ്തുതി അർപ്പിക്കുന്നതാണ്. ഈ ഗാനം ഒറ്റദിവസം കൊണ്ട് രണ്ടുലക്ഷത്തിലധികം കാഴ്ചക്കാർ കവിഞ്ഞു.സുബാഷ് അഞ്ചലാണ് ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് . ഹരിനാരായണന്റെ വരികൾക്ക് രതീഷ് വേഗ സംഗീതം പകർന്നിരിക്കുന്നു.
എസ് രാജ് പ്രൊഡക്ഷന്‍സ്, റിയല്‍ സ്റ്റുഡിയോ എന്നീ ബാനറുകളില്‍ സുരേഷ് രാജ്, പ്രവീണ്‍ കുമാര്‍, അനിതാ രാജ് എന്നിവരാണ് നിര്‍മ്മാണം. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ടെജി മണലേല്‍. ഉല്ലാസ് കൊറിയോഗ്രാഫി നിര്‍വഹിച്ച ഈ പ്രൊമോഷന്‍ വീഡിയോ ഗാനത്തിന്റെ ക്യാമറ അരുണ്‍ ആലിസണ്‍. ആശയം സംവിധാനം സുബാഷ് അഞ്ചല്‍.ജനുവരി 18 നു ചിത്രം റിലീസ് ചെയ്യും.
praana movie title song
