Malayalam Breaking News
“ഞാൻ ഇത് ചെയ്തു തന്നാൽ നിങ്ങൾ എനിക്കെന്തു തരും?”-അങ്ങനെ ആ സൂപ്പർ ഹിറ്റ് സിനിമ ഉണ്ടായി !!!
“ഞാൻ ഇത് ചെയ്തു തന്നാൽ നിങ്ങൾ എനിക്കെന്തു തരും?”-അങ്ങനെ ആ സൂപ്പർ ഹിറ്റ് സിനിമ ഉണ്ടായി !!!
Published on
ഒരു കാലത്തു ഷാജി കൈലാസിനോളം ഹിറ്റുകൾ മലയാള സിനിമയിൽ തീർത്ത സംവിധായകർ കുറവാണ്. ന്യൂസ് എന്ന ലോ ബജറ്റ് ചിത്രവുമായിട്ടണ് ഷാജി മലയാള സിനിമയിലേക്ക് എത്തി ച്ചേരുന്നത്. അദ്ദേഹത്തിന്റെ ചില പ്രധാന ചിത്രങ്ങളാണ് കമ്മീഷ്ണർ , ഏകലവ്യൻ , നരസിംഹം , ആറാം തമ്പുരാൻ എന്നിവ . ആറാം തമ്പുരാൻ, നരസിംഹം, വല്യേട്ടൻ അങ്ങനെയുള്ള സിനിമകൾ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളാണ്.
നരസിംഹത്തിൽ വളരെ കുറച്ച് മിനിറ്റുകൾ മാത്രമേ ഉള്ളെങ്കിലും തന്റെ രംഗങ്ങൾ തകർത്തു വാരിയ ഒരു നടനുണ്ട്..മമ്മൂട്ടി. അഡ്വക്കേറ്റ് നന്ദഗോപാൽ മാരാർ ഒരുപക്ഷെ മലയാള സിനിമയിലെ തന്നെ ഏറ്റവും ശക്തമായ അഥിതി വേഷങ്ങളിൽ ഒന്നാണ്. മാരാരിരിക്കുന്ന തട്ട് പോലുള്ള കിണ്ണം കാച്ചിയ ഡയലോഗുകൾ തിയേറ്ററിൽ ഹർഷാരവം ആണ് സൃഷ്ടിച്ചത്. ഈ ഗസ്റ്റ് റോളിലേക്ക് മമ്മൂട്ടി എങ്ങനെയാണു എത്തിയത് എന്ന് ഷാജി കൈലാസ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
“രണ്ടാം പകുതി എഴുതി കഴിഞ്ഞപ്പോൾ ആണ് നന്ദഗോപാൽ മാരാർ എന്ന അതി ശക്തനായ കഥാപാത്രത്തെ ആര് അവതരിപ്പിക്കും എന്ന ചിന്ത വന്നത്. സുരേഷ് ഗോപിയെ അടക്കം പല താരങ്ങളെ ആ വേഷത്തിൽ ചിന്തിച്ചു. ഒടുവിൽ മമ്മൂട്ടിയിൽ എത്തി. “ഞാൻ ഇത് ചെയ്തു തന്നാൽ നിങ്ങൾ എനിക്കെന്തു തരും? “എന്ന് അദ്ദേഹം ചോദിച്ചു. പകരം ഞങ്ങൾ മമ്മൂട്ടിക്ക് വേണ്ടി ഒരു സിനിമ ചെയ്തു തരാം എന്ന് പറഞ്ഞു. അങ്ങനെയാണ് നരസിംഹത്തിൽ അദ്ദേഹം എത്തുന്നത്. വല്യേട്ടൻ അതിനു ശേഷം ഉണ്ടായ പ്രൊജക്റ്റാണ്.”
mammootty’s guest role in narasimham movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...