
Malayalam Breaking News
“ദിലീപിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് , പക്ഷെ ..” – മനസ് തുറന്നു ലാൽ ജോസ്
“ദിലീപിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് , പക്ഷെ ..” – മനസ് തുറന്നു ലാൽ ജോസ്
Published on

By
“ദിലീപിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് , പക്ഷെ ..” – മനസ് തുറന്നു ലാൽ ജോസ്
മലയാള സിനിമയുടെ പ്രിയ സംവിധായകനാണ് ലാൽ ജോസ് . ഒട്ടേറെ വിജയചിത്രങ്ങൾ ഒരുക്കിയ ലാൽ ജോസിന് ഓരോ താരങ്ങളെയും പറ്റി വ്യക്തമായ അഭിപ്രായമുണ്ട്. മമ്മൂട്ടിയും ബിജു മേനോനും കാവ്യയും ഫഹദ് ഫാസിലും ദിലീപുമൊക്കെ തന്റെ കണ്ണിൽ എങ്ങനെയാണെന്ന് വ്യക്തമാക്കുകയാണ് ലാൽ ജോസ്.
മനസ്സില്‍ ഒന്നവെച്ച് പുറമോ മറ്റൊരു തീയില്‍ പെരുമാറുന്ന താരമല്ല മമ്മൂക്ക. എന്ത് പ്രശ്നമുണ്ടായാലും അത് അപ്പോള്‍ തന്നെ അദ്ദേഹം തുറന്നു പറയുകയാണ് ചെയ്യാറുള്ളത്. ജീവിതം ഒരു ആഘോഷമാണെന്ന് പഠിപ്പിച്ചത് ബിജു മേനോനാണെന്നും ലാല്‍ ജോസ് പരിപാടിയില്‍ പറഞ്ഞു.
വധു ഡോക്ടറാണെന്നുള്ള സിനിമയുടെ ആസോസിയേറ്റായി വര്‍ക്ക് ചെയ്യുന്ന സമയം. ആ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നോടൊപ്പം ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ലോഹിതദാസോ, ശ്രീനിവാസനോ തിരക്കഥ എഴുതിയാല്‍ താന്‍ സിനിമ ചെയ്യാമെന്ന്. നിര്‍മ്മാതക്കാള്‍ തിരക്കഥയ്ക്ക് വേണ്ടി ശ്രീനിവാസനെ സമീപിക്കുകയായിരുന്നു. ആരാണ് സംവിധായകന് എന്നു ചോദിച്ചു. ഞാനാണെന്ന് പറഞ്ഞപ്പോള്‍ , ലാലുവാണെങ്കില് താന്‍ കഥ എഴുതി തരാമെന്ന് ശ്രീനിയേട്ടന് പറഞ്ഞു. ആ ഒറ്റ വാചകമാണ് തന്നെ സംവിധായകനാക്കിയത്
ജീവിതത്തെ പോസിറ്റീവായി കാണാനും പ്രതീക്ഷകള്‍വെച്ചു പുലര്‍ത്താനും എന്നെ പഠിപ്പിച്ചത് ദിലീപാണ്. അദ്ദേഹത്തിന് എന്നോട് എത്ര മാത്രം ഇഷ്ടമുണ്ടെന്ന് അറിയില്ല. എന്നാല്‍ ദിലീപിനോട് തനിയ്ക്ക് ഭയങ്കര സ്നേഹമാണെന്നും ലാല്‍ ജോസ് പറഞ്ഞു. കാവ്യ കുറിച്ചുളള അനുഭവവും സംവിധായകന് പങ്കുവെച്ചിരുന്നു. കാവ്യ രണ്ടാം ക്ലാസില്‍ പഠിക്കുമ്ബോഴാണ ആദ്യമായി കാണുന്നത്. പൂക്കാലം വരവായി എന്ന സെറ്റില്‍വെച്ച്. അന്ന് അവള്‍ക്കൊരു പല്ലില്ലായിരുന്നു. പിന്നീട് എന്റെ സിനിമയിലെ നായികയായി.
കണ്ണുകള്‍ കൊണ്ട് സംസാരിക്കുന്ന നടനാണ് ഫഹദ് ഫാസില്‍. അതുപോലൊരു കണ്ണ് ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും സംവിധായകന് പറഞ്ഞു. എനന്റെ അസോസിയേറ്റാകാനാണ് ആദ്യം എത്തിയത്. അന്ന് ഞാന്‍ ഫഹദിനോട് പറഞ്ഞു. നീ അസോസിയേറ്റ് ആകേണ്ട ആളല്ല. നിന്നെ വെച്ച് ഞാനൊരു സിനിമ എടുക്കുന്നുണ്ടെന്ന്.
ആദ്യം അതൊന്നും പറ്റില്ലെന്നാണ് ഫഹദ് പറഞ്ഞത്. എന്നാല്‍ അതൊക്കെ പറ്റുമെന്ന് താനും പറഞ്ഞു. വെയിലത്ത് നടന്ന് നിറം കളയേണ്ട ആളല്ല, അതൊക്കെ സിനിമയില്‍ നമുക്ക് ആവശ്യം വരുമെന്ന് അന്ന് ഞാന്‍ ഫഹദിനോട് പറഞ്ഞു. പിന്നീട് ഫഹദ് ഫാസിലിനെ നായികനാക്കി ഡയമണ്ട് നെക്ലേസ് ചെയ്തു.
lal jose about actors
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...