Malayalam Breaking News
അഡാര്‍ ലൗവിനായി ഇനിയും കാത്തിരിക്കുന്നില്ല ; ഇനി പ്രിയ വാര്യർ സൂപ്പർ താരത്തിന്റെ നായിക..
അഡാര്‍ ലൗവിനായി ഇനിയും കാത്തിരിക്കുന്നില്ല ; ഇനി പ്രിയ വാര്യർ സൂപ്പർ താരത്തിന്റെ നായിക..
By
അഡാര്‍ ലൗവിനായി ഇനിയും കാത്തിരിക്കുന്നില്ല ; ഇനി പ്രിയ വാര്യർ സൂപ്പർ താരത്തിന്റെ നായിക..
അഡാര്‍ ലൗ എത്തിയില്ലെങ്കിലും ഇനി പ്രിയ വാര്യർ കാത്തിരിക്കില്ല. ബോളിവുഡിൽ വമ്പൻ ചിത്രങ്ങളുമായി തിരക്കിലേക്ക് ചേക്കേറുകയാണ് പ്രിയ. ശ്രീദേവി ബംഗ്ലാവ് എന്ന 70 കോടി ചിത്രത്തിലാണ് പ്രിയ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോൾ രൺവീർ സിംഗിനൊപ്പം അഭിനയിക്കുന്നു എന്നാണ് പുറത്തു വരുന്ന വാർത്തകൾ.
ഇരുവരും ഒന്നിച്ച് ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. പ്രിയയാണ് രണ്‍വീറിനൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മുംബൈയില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഉറി എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനിടെയായിരുന്നു ഇരുവരും തമ്മില്‍ കണ്ടത്. ‘ഇതിലും കൂടുതല്‍ ഞാന്‍ എന്താണ് ചോദിക്കേണ്ടത്?’ എന്ന അടിക്കുറിപ്പോടെയാണ് പ്രിയ പ്രകാശ് ചിത്രം പങ്കുവെച്ചത്.
ചിത്രത്തിന് താഴെ രണ്‍വീര്‍ കമന്റൊന്നും ചെയ്തിട്ടില്ല. അതേസമയം വിക്കി കൗശലിന്റെ കൂടെയുളള ഒരു വീഡിയോയും പ്രിയ പങ്കുവെച്ചിട്ടുണ്ട്. ‘അത്രയും മാധുര്യമുളളയാള്‍’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തത്. ‘നിങ്ങളെ കണ്ടതില്‍ വളരെ സന്തോഷം,’ എന്ന് വിക്കിയും കമന്റ് ചെയ്തിട്ടുണ്ട്.
Priya varrier and ranveer singh
