അച്ഛൻ കാൻസറിനോട് പൊരുതുന്നുവെന്നു വെളിപ്പെടുത്തി ഹൃതിക് റോഷൻ ; പക്ഷെ സർജറിക്ക് മുൻപ് ഹൃതിക്കിനെ പോലും അമ്പരപ്പിച്ച് രാകേഷ് റോഷൻ .. !!
കുടുംബവുമായി വളരെ അടുപ്പമുള്ള ആളാണ് ഹൃത്വിക് റോഷൻ . സ്വകാര്യ ചടങ്ങുകളായാലും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കു വയ്ക്കാറുമുണ്ട് . പക്ഷെ ഇന്ന് ഹൃതിക് പങ്കു വച്ച ചിത്രം ഓരോരുത്തരുടെയും കരളലിയിക്കുന്ന ഒരു കുറിപ്പോടു കൂടിയാണ് .
അച്ഛൻ രാകേഷ് റോഷനൊപ്പം നിൽക്കുന്ന തന്റെ ചിത്രമാണ് ഹൃതിക് പങ്കു വച്ചത്. അതിനൊപ്പം തന്നെ അച്ഛന് ഒന്നാം ഘട്ട കാൻസർ ആണെന്നും ഹൃതിക് വെളിപ്പെടുത്തുന്നു. തൊണ്ടയിലാണ് രാകേഷിനു രോഗബാധയുണ്ടായത്.
എന്നാൽ എടുത്തു പറയേണ്ട കാര്യം , രാകേഷ് റോഷൻ ഇന്ന് സർജറിക്ക് വിധേയനാകുകയാണ്. പക്ഷെ സർജറിക്ക് മുൻപും അച്ഛൻ അത്രയധികം പോസറ്റീവ് ചിന്തയിലാണെന്നു ഹൃതിക് പറയുന്നു. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നത് ജീവ വായു പോലെയാണ് രാകേഷ് റോഷന്. സർജറി ദിവസത്തിൽ പോലും അതിനൊരു മുടക്കം ഉണ്ടാക്കിയിട്ടില്ല. താൻ കണ്ടതിൽ വച്ചേറ്റവും സ്ട്രോങ്ങ് മനുഷ്യനാണ് അച്ഛനെന്നു ഹൃതിക് റോഷൻ പറയുന്നു .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...