ഭാഷ കടന്ന് ഈ മഹാനടന്റെ നടന വിസ്മയം !! മമ്മൂട്ടിയെന്ന പ്രതിഭയ്ക്ക് മാത്രം സാധിക്കുന്ന ചില കാര്യങ്ങൾ….
മലയാള ഭാഷയെ അതിന്റെ തനതായ പ്രാദേശിക ഭേദത്തോടെ, അതേ തനിമയിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ മമ്മൂട്ടിയെ വെല്ലാൻ ഇന്ന് ഇന്ത്യയിൽ തന്നെ ആരുമില്ല. അതിനു നിരവധി ഉദാഹരങ്ങളുമുണ്ട്. എന്നാൽ, ഭാഷയും സംസ്കാരവും കടന്ന് മമ്മൂട്ടിയെന്ന മഹാനടൻ അതിർവരമ്പുകൾ ഭേദിച്ചിരിക്കുകയാണ്.
റാം സംവിധാനം ചെയ്യുന്ന പേരൻപിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. വൻ സ്വീകരണമായിരുന്നു ട്രെയിലറിനു ലഭിച്ചത്. മമ്മൂട്ടിയെന്ന അതുല്യ പ്രതിഭയ്ക്ക് മാത്രം സാധിക്കുന്ന കാര്യമാണ് ഇത്രയും അസാധ്യമായ അഭിനയമെന്ന് തമിഴ് ജനതയും പറയുന്നു. തമിഴിൽ മമ്മൂട്ടി എത്തിയതും ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തന്നെയാണ്. അത് ഒരു അഡാർ വരവുതന്നെയാണെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയകളിലെല്ലാം ചർച്ചാ വിഷയം ഈ ട്രെയ്ലറാണ്.
അതിനു പിന്നാലെയാണ് മാഹി.വി.രാഘവ് സംവിധാനം ചെയ്യുന്ന യാത്രയുടെ ട്രെയിലർ പുറത്തിറക്കിയത്. തെലുങ്ക് ദേശത്തിന്റെ തലൈവരായ വൈ.എസ്ആ.ർ ആയി മമ്മൂട്ടി ജീവിക്കുകയാണെന്ന് തെലുങ്ക് ജനതയും അഭിപ്രായപ്പെടുന്നു. ഇതിൽ രണ്ട് അന്യഭാഷ ചിത്രങ്ങളിൽ മമ്മൂട്ടി കൈകാര്യം ചെയ്തിരിക്കുന്ന ഭാഷയാണ് എടുത്തുപറയേണ്ടത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...