Connect with us

”പിന്നെ വളർന്നില്ല…വളർത്തിയത് നിങ്ങൾ’’- പഴയ ചിത്രം  പങ്ക്  വച്ച് ഗിന്നസ് പക്രു

Malayalam Breaking News

”പിന്നെ വളർന്നില്ല…വളർത്തിയത് നിങ്ങൾ’’- പഴയ ചിത്രം  പങ്ക്  വച്ച് ഗിന്നസ് പക്രു

”പിന്നെ വളർന്നില്ല…വളർത്തിയത് നിങ്ങൾ’’- പഴയ ചിത്രം  പങ്ക്  വച്ച് ഗിന്നസ് പക്രു

”പിന്നെ വളർന്നില്ല…വളർത്തിയത് നിങ്ങൾ’’- പഴയ ചിത്രം  പങ്ക്  വച്ച് ഗിന്നസ് പക്രു

മലയാളികൾ സ്വന്തം വീട്ടിലെ അംഗത്തെ പോലെ കാണുന്ന താരമാണ് ഗിന്നസ് പക്രു. രണ്ടടി ആറിഞ്ച് പൊക്കം മാത്രമുള്ള ഒരു വ്യക്തി ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് ഗിന്നസിന്റെ തലപ്പൊക്കത്തോളം വളർന്ന കഥയാണ് അജയകുമാർ എന്ന ഗിന്നസ് പക്രുവിന്‍റെത്. തന്റെ പഴയ ചിത്രം  സോഷ്യൽ മീഡിയ യിലൂടെ പങ്കു വച്ചിരിക്കുകയാണ് ഗിന്നസ് പക്രു. മറ്റുനടന്മാർ പങ്കുവയ്ക്കുന്ന ചിത്രത്തിൽ നിന്ന് ഇതിന് ഒരു പ്രത്യേകതയുണ്ട്. ആ ചിത്രത്തിലുള്ളത്ര പൊക്കമേ ഇപ്പോഴും പക്രുവിനുള്ളൂ.

ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്. 2018 ഏപ്രിൽ 21ന് പക്രുവിനെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു. അത് കൂടാതെ തമിഴ്നാട്, കേരള സർക്കാരുകളുടെ സിനിമ പുരസ്കാരങ്ങൾ തുടങ്ങി ഉയരമുള്ള ഒട്ടേറെ ബഹുമതികൾ വേറെയും പക്രുവിന്റെ ശിരസ്സിൽ ഉണ്ട്.

മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ‘ഇളയരാജ’യാണ് താരത്തിന്റെ പുതിയ ചിത്രം. ഇതിൽ നായകവേഷത്തിലാണ് പക്രു. പക്രു നിർമ്മിക്കുന്ന ആദ്യ ചിത്രം ‘ഫാൻസിഡ്രസ്സ്’ അണിയറയിൽ പുരോഗമിക്കുകയാണ്.



guinness pakru’s old pics

More in Malayalam Breaking News

Trending

Recent

To Top