
Malayalam Breaking News
മരയ്ക്കാർ സിനിമയാകുമെന്നു ഷാജി നടേശൻ !!അപ്പോൾ മോഹൻലാൽ പറഞ്ഞത് സത്യമല്ലേ ?
മരയ്ക്കാർ സിനിമയാകുമെന്നു ഷാജി നടേശൻ !!അപ്പോൾ മോഹൻലാൽ പറഞ്ഞത് സത്യമല്ലേ ?
Published on

By
മരയ്ക്കാർ സിനിമയാകുമെന്നു ഷാജി നടേശൻ !!അപ്പോൾ മോഹൻലാൽ പറഞ്ഞത് സത്യമല്ലേ ?
Mohanlal’s new look from Marakkar: Arabikadalinte Simham
മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം അണിയറയിൽ പുരോഗമിക്കുകയാണ്. മോഹൻലാലിന് പുറമെ പ്രണവ് മോഹന്‍ലാല്‍,കല്യാണി പ്രിയദർശൻ , കീർത്തി സുരേഷ് , മഞ്ജു വാര്യർ തുടങ്ങി വൻ താര നിരയാണ് അണിനിരക്കുന്നത്.
ചിത്രം തുടങ്ങിയതു തന്നെ വിവാദങ്ങളെ തുടർന്നായിരുന്നു. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മറയ്ക്കറിന്റെയും പ്രിയൻദര്ശന്റെ കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹവും ഒരേ സമയത്താണ് പ്രഖ്യാപിച്ചത്. എന്നാൽ ഒരേ വിഷയം സിനിമയാകുന്നതിനോട് എതിർപ്പുകൾ വന്നതോടെ സന്തോഷ് ശിവന് എട്ടു മാസം സമയം പ്രിയദർശൻ നൽകുകയായിരുന്നു.
എന്നാൽ ഇതിനോടകം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാത്ത പക്ഷം പ്രിയദർശൻ തന്റെ പ്രൊജക്ടുമായി മുന്നോട്ട് പോകുകയായിരുന്നു . അടുത്തിടെ ഒരഭിമുഖത്തിൽ മോഹൻലാലും വ്യക്തമാക്കിയിരുന്നു , മമ്മൂട്ടി അത് ചെയ്യുന്നില്ലെന്നു അറിയിച്ചപ്പോളാണ് പ്രിയദർശൻ ചിത്രം ആരംഭിച്ചതെന്ന്.
എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത് കുഞ്ഞാലി മരയ്ക്കാർ ഉപേക്ഷിച്ചിട്ടില്ല എന്നാണ്. നിർമാതാവ് ഷാജി നടേശന്റേതെന്ന പേരിൽ പ്രചരിക്കുന്ന വാട്സാപ്പ് സ്ക്രീൻ ഷോട്ടുകളിൽ മോഹന്‍ലാല്‍ പറഞ്ഞതല്ല സത്യം എന്നാണ് ഷാജി നടേശൻ പറയുന്നത്. ഇതോടെ കുഞ്ഞാലിമരക്കാർ വീണ്ടും വിവാദത്തിലേക്ക് കടക്കുകയാണ്. എന്തായാലും സിനിമ ആര് സംവിധാനം ചെയ്തു മികച്ചതാക്കുമെന്നു കാത്തിരുന്നു കാണാം.
kunjali maraikkar movie controversies
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...