
Malayalam Breaking News
“സൗബിൻ ഷാഹിറിനെ അറസ്റ്റ് ചെയ്തിട്ടില്ല ;സംഭാവിച്ചതിതാണ്” – വിശദീകരണവുമായി പിതാവ്
“സൗബിൻ ഷാഹിറിനെ അറസ്റ്റ് ചെയ്തിട്ടില്ല ;സംഭാവിച്ചതിതാണ്” – വിശദീകരണവുമായി പിതാവ്
Published on

By
“സൗബിൻ ഷാഹിറിനെ അറസ്റ്റ് ചെയ്തിട്ടില്ല ;സംഭാവിച്ചതിതാണ്” – വിശദീകരണവുമായി പിതാവ്
ഫ്ലാറ്റ് സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചതിന്റെ പേരിൽ നടൻ സൗബിൻ ഷഹിറിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൗബിന്റെ അച്ഛൻ ബാബു ഷാഹിർ.
കൊച്ചിയിലെ ഫ്ലാറ്റിലെ പാര്‍ക്കിങ് തര്‍ക്കത്തെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിലാണ് സൗബിനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍.എന്നാല്‍ ഇത് രണ്ട് മാസം മുമ്പ് നടന്ന സംഭവമാണെന്നും അന്ന് കേസ് ഒത്തുത്തീര്‍പ്പായതാണെന്നും സൗബിന്റെ അച്ഛന് ബാബു ഷാഹിര്‍ പ്രതികരിച്ചു. സൗബിന് ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണെന്നും പ്രചരിക്കുന്നതെല്ലാം വ്യാജ വാര്‍ത്തകളാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി തേവരയിലെ ചാക്കോളാസ് ഫ്ലാറ്റിന് മുന്നില്‍ സൗബിന് കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായതെന്നും തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന് പരാതിയില്‍ ഉറച്ചു നിന്നതോടെയാണ് സൗബിനെ അറസ്റ്റ് ചെയ്യേണ്ടി വന്നതെന്നുമായിരുന്നു വാർത്തകൾ.
babu shahir about soubin shahir’s arrest news
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...