
Malayalam Breaking News
ഞാൻ നിലകൊള്ളുന്നത് സ്വാതന്ത്ര്യത്തിനു വേണ്ടി … ഈ ഗതി നാളെ എനിക്കും സംഭവിക്കാം – നിത്യ മേനോൻ
ഞാൻ നിലകൊള്ളുന്നത് സ്വാതന്ത്ര്യത്തിനു വേണ്ടി … ഈ ഗതി നാളെ എനിക്കും സംഭവിക്കാം – നിത്യ മേനോൻ
Published on

By
ഞാൻ നിലകൊള്ളുന്നത് സ്വാതന്ത്ര്യത്തിനു വേണ്ടി … ഈ ഗതി നാളെ എനിക്കും സംഭവിക്കാം – നിത്യ മേനോൻ
വി കെ പ്രകാശ് സംവിധാനം നിർവഹിച്ച് നിത്യ മേനോൻ പ്രധാന വേഷത്തിലെത്തുന്ന പ്രാണ പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഹൊറർ ചിത്രമാണ്. ഒരുപാട് പ്രത്യേകതകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ത്രില്ലിംഗ് ആയ സ്റ്റോറി ആണ് പ്രാണയുടേത്. ചിത്രത്തിൽ നിത്യ മാത്രമാണ്അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും ആകാംഷ ഉണർത്തുന്ന കാര്യവും അതുതന്നെയാണ്. പ്രേതബാധയുള്ള വീട്ടിൽ നിത്യ മേനോന്റെ ഒറ്റയ്ക്കുള്ള ജീവിതമാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന എഴുത്തുകാരിയായാണ് നിത്യ എത്തുന്നത്. ചിത്രത്തിലെ ഓരോ ഡയലോഗുകളും ശ്രദ്ധേയമാണ്. ചിത്രത്തിൽ നിത്യ പറയുന്ന കാര്യമാണ് ഞാൻ നിലകൊള്ളുന്നത് സ്വാതന്ത്ര്യത്തിനു വേണ്ടി … ഈ ഗതി നാളെ എനിക്കും സംഭവിക്കാം എന്നത്. ഈ കാര്യത്തെ അടിസ്ഥാനമാക്കിയാണ് കഥ പോകുന്നത്.
ലോക സിനിമയില്‍ തന്നെ സറൗണ്ട് സിങ്ക് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സറൗണ്ട് സിങ്ക് ഫോര്‍മാറ്റിലൂടെ ചിത്രത്തിന് ശബ്ദ ലേഖനം നടത്തുന്നത്. ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധന് ലൂയി ബാങ്ക്സിന്റെതാണ് സംഗീതം.
സുരേഷ് രാജ് ആണ് നിർമാതാവ് . പ്രശസ്ത ക്യാമറാമാന് പി.സി. ശ്രീറാം ഒരിടവേളക്കുശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പ്രാണ. കഥ, തിരക്കഥ, സംഭാഷണം എന്നിവ രാജേഷ് ജയരാമന് കൈകാര്യം ചെയ്യുമ്പോള്‍ എഡിറ്റിങ് നിര്‍വഹിക്കുന്നത് സുനില്‍ എസ് പിള്ള, കലാ സംവിധാനം ബാവ, വസ്ത്രാലങ്കാരം ദീപാലി, സ്റ്റില്‍സ് ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്, ഡിസൈന്‍സ് വിന്‍സി രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ, പബ്ലിക് റിലേഷന്‍സ് മഞ്ജു ഗോപിനാഥ്. രതീഷ് വേഗയാണ് പ്രാണയുടെ ടൈറ്റില്‍ സോങ്ങ് ചെയ്തിരിക്കുന്നത്. നിത്യ മേനോനും ശില്പ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നത്. ജനുവരി 18ന് ചിത്രം റിലീസ് ചെയ്യും.
one actor horror movie PRAANA
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...