
Malayalam Breaking News
മുന്നൂറു രൂപയും കൊണ്ട് വീടുവിട്ടോടിയ പയ്യനാണ് തരംഗമായ ചിത്രം കെ ജി എഫിലെ നായകൻ യാഷ് !!
മുന്നൂറു രൂപയും കൊണ്ട് വീടുവിട്ടോടിയ പയ്യനാണ് തരംഗമായ ചിത്രം കെ ജി എഫിലെ നായകൻ യാഷ് !!
Published on

By
മുന്നൂറു രൂപയും കൊണ്ട് വീടുവിട്ടോടിയ പയ്യനാണ് തരംഗമായ ചിത്രം കെ ജി എഫിലെ നായകൻ യാഷ് !!
തെന്നിന്ത്യയിൽ തരംഗമാകുകയാണ് കന്നഡ ചിത്രം കെ ജി എഫ് . സ്വർണ ഖനികളുടെ കഥ പറയുന്ന കെ ജി എഫിലൂടെ താരമായത് യാഷ് . തെന്നിന്ത്യയിൽ താരമായി മാറിയിരിക്കുകയാണ് യാഷ് ചിത്രത്തിലൂടെ.
കെ.ജി.എഫിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയിരിക്കുകയാണ് യഷ്. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് അദ്ദേഹം സിനിമയില്‍ എത്തിയത്. മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി സിനിമ തിരഞ്ഞെടുത്തപ്പോള്‍ തനിക്ക് ഒരുപാട് ആശങ്കകള്‍ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് യഷ്. എന്നാല്‍ ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍.
വീട്ടില്‍ നിന്ന് ഞാന്‍ ബെംഗ്ളൂരുവിലേക്ക് ഓടിപ്പോരുകയായിരുന്നു. 300 രൂപ മാത്രമാണ് പോക്കറ്റില്‍ ഉണ്ടായിരുന്നത്. എനിക്ക് കഠിനാധ്വാനം ചെയ്യാന്‍ മടിയില്ലായിരുന്നു. വീട്ടിലേക്ക് മടങ്ങില്ല എന്ന് ഉറപ്പിച്ചു. കാരണം വീട്ടിലെത്തിയാല്‍ പിന്നീട് ഒരു തിരിച്ചു പോക്കിന് സാധ്യത ഉണ്ടായിരുന്നില്ല. മാതാപിതാക്കള്‍ പറയുന്ന ജോലി ചെയ്ത് ജീവിക്കേണ്ടി വരും. അത് ഭയന്നാണ് ഞാന്‍ ബെംഗ്ളൂരുവില്‍ തന്നെ തുടര്‍ന്നത്.
ഞാന്‍ സര്‍ക്കാര്‍ ജോലി ചെയ്യണമെന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. അച്ഛന് ബി.എം.ടി.സി ബസ് ഡ്രൈവറായിരുന്നു. അമ്മ വീട്ടമ്മയും. ഒരു സഹോദരനുണ്ട് നവീന്‍. ഞങ്ങള്‍ക്ക് ഒരു കൊച്ചു കടയുണ്ടായിരുന്നു. അവിടെ പച്ചക്കറിയെല്ലാം വിറ്റിരുന്നു. ഞാന്‍ കടയില്‍ സാധനങ്ങള്‍ എടുത്തു കൊടുക്കാന്‍ നില്ക്കാറുണ്ടായിരുന്നു. ഞങ്ങള്‍ കഒരുപാട് സാമ്പത്തിക പ്രതിസന്ധികള്‍ അനുഭവിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതല്‍ സിനിമയായിരുന്നു എന്റെ ലക്ഷ്യം. അതിന് വേണ്ടി സ്കൂളിലും കോളേജിലുമെല്ലാം നാടകത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. സ്റ്റേജ് പരിപാടിക്കൊടുവില്‍ കേള്‍ക്കുന്ന കൈയ്യടികളോട് എനിക്ക് ഒരു തരം ആസക്തിയായിരുന്നു. ഞാന്‍ ഒരു നായകനാണെന്ന് സ്വയം സങ്കല്പ്പിച്ചു. എന്റെ സ്വപ്നലോകത്ത് മാത്രമായിരുന്നു ജീവിതം. അങ്ങനെ സ്വപ്നം പൂവിട്ട സന്തോഷത്തിലാണ് യാഷ്.
lifestory k g f actor of yaash
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...