Malayalam Breaking News
സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച സൗബിനെ അറസ്റ്റ് ചെയ്തു
സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച സൗബിനെ അറസ്റ്റ് ചെയ്തു
Published on
സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച സൗബിനെ അറസ്റ്റ് ചെയ്തു
നടനും സംവിധായകനുമായ സൗബിന്‍ സാഹിറിന് ജാമ്യം ലഭിച്ചു. കൊച്ചിയിലെ ഫ്ളാറ്റിലെ പാര്‍ക്കിങ് തര്‍ക്കത്തെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസിലാണ് സൗബിനെ അറസ്റ്റ് ചെയ്തത്. തെറ്റായ സ്ഥലത്ത് കാർ പാർക്ക് ചെയ്ത സൗബിനോട് കാർ മാറ്റാനാവശ്യപ്പെട്ടപ്പോൾ സൗബിൻ സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയായിരുന്നു.
കൊച്ചി തേവരയിലെ ചാക്കോളാസ് ഫ്ളാറ്റിന് മുന്നില്‍ സൗബിന്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. സെക്യൂരിറ്റി ജീവനക്കാരന്‍ പരാതിയില്‍ ഉറച്ചു നിന്നതോടെയാണ് സൗബിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത്.
saubin shahir get bail
Continue Reading
You may also like...
Related Topics:bail, saubin shahir