ജെല്ലിക്കെട്ട് വിഷയത്തിൽ തമിഴ്നാടിനെ പിന്തുണച്ച അജു വര്‍ഗീസ് ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിൽക്കാത്തതെന്തെന്ന് ആരാധകർ!!!
പൊതുവെ സിനിമാ താരങ്ങൾ രാഷ്ട്രീയപരമായ കാര്യങ്ങളിൽ ഇടപെടാത്തവരാണെങ്കിലും പരോക്ഷമായി ഹർത്താലിനെതിരെയും അക്രമങ്ങൾക്കെതിരെയും ഒരു വീഡിയോ വഴി അജു പ്രതികരിച്ചു. എന്നാൽ കേരളത്തിലെ വിശ്വാസികൾക്ക് എതിരാണോ പോസ്റ്റ് എന്ന ആരാധകരുടെ ചോദ്യത്തിന് അജു മറുപടി നൽകിയില്ല. തമിഴ്നാടിന്റെ സംസ്കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ടിനെ താരം നേരത്തെ പിന്തുണ നൽകിയിരുന്നു. കേരളത്തിൽ ഒരു പ്രശ്നം വന്നപ്പോൾ, ഇവിടുത്തെ ഭൂരിപക്ഷത്തിനു പിന്തുണയില്ലെ എന്നാണ് ആരാധകർ ചോദിച്ചത്. കേരളത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണ് ശബരിമലയിൽ തുടർന്നുപോന്നിരുന്ന ആചാരങ്ങൾ.
പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമെന്ന ഖ്യാതിയുള്ള കാലാപാനിയിലെ ഒരു രംഗത്തിന്റെ വിഡിയോയാണ് അജു സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
വിഡിയോയിൽ മോഹൻലാലിന്റെ കഥാപാത്രം ഒരു വിദേശിയോട് പറയുന്ന ഡയലോഗാണ് ഉള്ളത്.
‘അതാണ് നിങ്ങളുടെ ഉദ്ദേശം. നിങ്ങള്‍ ഇന്ന് ഭരിക്കുന്ന ഒരു രാജ്യവും നാളെ സ്വാതന്ത്ര്യം കിട്ടിയാലും പുരോഗമിക്കാന്‍ പാടില്ല എന്ന ഫ്യൂഡല്‍ കോംപ്ലക്സ്. അതിനാണ് ഡിവൈഡ് ആന്‍ഡ് റൂള്‍ എന്ന പോളിസിയുടെ പേരില്‍ മതവൈരാഗ്യത്തിന്റെ വിത്തുകള്‍ ഇന്നേ പാകിയിട്ടുള്ളത്. പക്ഷേ, ഇന്ന് നിങ്ങള്‍ ഈ ചെയ്യുന്ന ദ്രോഹം നാളെ ഈ രാജ്യത്തിന് സ്വാതന്ത്രൃം കിട്ടിയാലും ആളിപ്പടരും. അത് രാജ്യത്തെ നശിപ്പിക്കും. പക്ഷേ ഇന്ത്യയ്ക്ക് ഒരു മതമേ ഉള്ളൂ എന്ന് എല്ലാ ഇന്ത്യക്കാരും മനസിലാക്കുന്ന ഒരു ദിനം വരും. അതാണ് ദേശഭക്തി’. ഒരു വരി പോലും തന്റേതായ രീതിയിൽ എഴുതി ചേർക്കാതെയാണ് അജു വിഡിയോ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...