
Malayalam Breaking News
മമ്മൂട്ടിയുമായുള്ള മത്സരത്തെക്കുറിച്ച് കിടിലൻ മറുപടിയുമായി മോഹൻലാൽ !!!
മമ്മൂട്ടിയുമായുള്ള മത്സരത്തെക്കുറിച്ച് കിടിലൻ മറുപടിയുമായി മോഹൻലാൽ !!!
Published on

മമ്മൂട്ടിയുമായുള്ള മത്സരത്തെക്കുറിച്ച് കിടിലൻ മറുപടിയുമായി മോഹൻലാൽ !!!
സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള സൗഹൃദം ആരാധകർക്കിടയിൽ എപ്പോഴും ചർച്ചയാകാറുണ്ട്. തങ്ങളുടേതായ രീതിയിലുള്ള വ്യത്യസ്ത അഭിനയത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഒരുപോലെ ഇടം നേടിയതാണ് ഈ രണ്ട് താരങ്ങളും. ഇരുവരും തമ്മില്‍ നല്ല സുഹൃദ് ബന്ധമാണ് ഉള്ളതെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. പക്ഷേ സോഷ്യല്‍ മീഡിയകളില്‍ ഇരുവരുടെയും ഫാന്‍സ് തമ്മില്‍ എപ്പോഴും കലഹമാണ്. ഇവർ ഒരുമിച്ചുള്ള പുതിയ ഫോട്ടോകൾ പോലും സോഷ്യൽ മീഡിയകളിൽ പെട്ടന്ന് തന്നെ വൈറൽ ആവും. മമ്മൂട്ടിയും മോഹൻലാലും തമ്മിൽ മത്സരമാണോ എന്ന ആരാധകരുടെ സംശയത്തിന് വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ മനസ്സ് തുറന്നത്.
‘നാലുപതിറ്റാണ്ടിലേറെയായി മത്സരബുദ്ധിയോടെ അഭിനയിക്കുന്ന രണ്ട് പേര്. ഇത്ര സൗഹൃദം എങ്ങനെ വരുന്നു? ‘എന്ന ചോദ്യത്തിന് ആരുപറഞ്ഞു ഞങ്ങള്‍ക്കിടയില്‍ മത്സരബുദ്ധിയുണ്ടെന്ന് ചോദിച്ച മോഹന്‍ലാല്‍ ‘കുറച്ചു പേരല്ലേ മലയാള സിനിമയിലുള്ളൂ. എല്ലാവരും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. നോക്കൂ, ഒടിയനില്‍ മമ്മൂട്ടിയുടെ ശബ്ദം ഇല്ലേ? ലൂസിഫറിന്റെ ടീസര്‍ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ പേജിലൂടെയല്ലേ പുറത്തിറങ്ങിയത്. അപ്പുവിന്റെ സിനിമയുടെ ടീസര്‍ ദുല്‍ഖറിന്റെ പേജില്‍ അല്ലേ ആദ്യം വന്നത്.’മോഹന്‍ലാല്‍ പറഞ്ഞു.
‘മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റുന്ന സിനിമകള്‍ അദ്ദേഹം ചെയ്യുന്നു. എനിക്ക് ചെയ്യാവുന്നത് ഞാനും. റോളുകള്‍ തട്ടിയെടുക്കാനൊക്കെ പറ്റുമോ? സോഷ്യല്‍ മീഡിയയില്‍ പറയുന്ന പോലൊന്നും സംഭവിക്കുകയേയില്ല. കുഞ്ഞാലി മരയ്ക്കാര്‍ പോലും അങ്ങനെയാണ്. അവര്‍ പ്ലാന്‍ ചെയ്ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മള് തുടങ്ങിയത്’ മോഹൻലാൽ കൂട്ടിച്ചേർത്തു.
relationship with mammootti and mohanlal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...