Malayalam Breaking News
ടേപ്പ് റിക്കോര്‍ഡര്‍ കൊടുക്കാത്തതിന്റെ പേരിൽ മമ്മൂട്ടി പിണങ്ങിയെന്ന് ഉർവശി!!!
ടേപ്പ് റിക്കോര്‍ഡര്‍ കൊടുക്കാത്തതിന്റെ പേരിൽ മമ്മൂട്ടി പിണങ്ങിയെന്ന് ഉർവശി!!!
ടേപ്പ് റിക്കോര്‍ഡര്‍ കൊടുക്കാത്തതിന്റെ പേരിൽ മമ്മൂട്ടി പിണങ്ങിയെന്ന് ഉർവശി!!!
മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മെഗാതാരം മമ്മൂട്ടിയും നടി ഉർവശിയും. പ്രേഷകരുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെക്കുറിച്ച് രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടി ഉര്‍വശി. കുട്ടികളുടേ സ്വഭാവമാണ് മമ്മൂട്ടിയ്ക്കെന്നു ഉര്‍വശി പറയുന്നു. നിസാര കാര്യങ്ങള്‍ക്ക് പിണങ്ങുകയും വാശികാണിക്കുകയും ചെയ്യുന്ന സ്വഭാവമാണ് താരത്തിനെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി പറഞ്ഞു. കൂടാതെ മമ്മൂട്ടിയുമായുള്ള ചെറിയ ചെറിയ പിണക്കങ്ങളെക്കുറിച്ചും താരം തുറന്നു പറയുന്നു.
ഒരിക്കല്‍ തന്റെ അങ്കില്‍ തന്ന ടേപ്പ് റിക്കോര്‍ഡര്‍ വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു. പക്ഷേ എന്റെ അമ്മാവന്‍ തന്ന സാധനം തരില്ലെന്ന് ഉര്‍വശി പറഞ്ഞു. ഇതിന്റെ പേരില്‍ മമ്മൂട്ടി പിണങ്ങിയെന്നും പിന്നെ മൂന്ന് നാല് ദിവസത്തേക്ക് തന്നോട് മിണ്ടിയില്ലെന്നും ഉര്‍വശി പറയുന്നു. മമ്മൂക്കയ്ക്ക് ഇഷ്ടമുള്ള ഒരു വാച്ച് മറ്റൊരാള്‍ കെട്ടിക്കൊണ്ടുവന്നാല്‍ അതിന് പോലും പിണങ്ങുമെന്നാണ് ഉര്‍വശി പറയുന്നത്. ‘ഒരു പുതിയ സാധനം വന്നാല്‍ അത് ആദ്യം വാങ്ങണം. വേറാരെങ്കിലും മേടിച്ചാല്‍ അതിഷ്ടമല്ല. മമ്മൂക്ക വാഹനം ഓടിക്കുമ്ബോള്‍ ആരും ഓവര്‍ ടേക്ക് ചെയ്തൂടാ. സ്‌കൂട്ടറിനെയൊക്കെ ഓവര്‍ടേക്ക് ചെയ്തിട്ട് ഞാന്‍ ജയിച്ചല്ലോ എന്ന മട്ടിലിരിക്കും. പറപ്പിക്കും, നമ്മള്‍ ജീവന്‍ കയ്യില്‍ പിടിച്ചിരിക്കും.’ താരം പറഞ്ഞു.
ചെറിയ ഇടവേളക്ക് ശേഷം എന്റെ ഉമ്മാന്റെ പേരിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണെന്നു ഉർവശി. എന്റെ ഉമ്മാന്റെ പേര് ഇപ്പോൾ തീയേറ്ററുകളിൽ വിജയം കണ്ട് ഓടിക്കൊണ്ടിരിക്കുകയാണ്.
urvashi’s funny relationship with mammootti