
Malayalam Breaking News
വനിതാ മതിലിലെ പ്രമുഖ വനിതാ സാന്നിധ്യങ്ങൾ!!!
വനിതാ മതിലിലെ പ്രമുഖ വനിതാ സാന്നിധ്യങ്ങൾ!!!
Published on

വനിതാ മതിലിലെ പ്രമുഖ വനിതാ സാന്നിധ്യങ്ങൾ!!!
നവോത്ഥന മൂല്യങ്ങൾ സംരക്ഷിക്കാനായി സർക്കാർ നടപ്പാക്കിയ വനിതാ മതിലിൽ പ്രമുഖ വ്യക്തികളും സാംസ്കാരിക പ്രവർത്തകരും ചലച്ചിത്ര താരങ്ങളും പങ്കെടുത്തു. സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള ശക്തരായ സ്ത്രീകളുടെ സാന്നിധ്യം കൊണ്ട് വനിതാ മതിൽ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായി. ട്രാൻസ്ജെൻഡേഴ്സും മതിലിന്റെ ഭാഗമായി.
ഇടപ്പള്ളിയിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകയായ അരുണ റോയ് തൃശൂരിൽ ചലച്ചിത്രതാരവും സംഗീത നാടക അക്കാദമി ചെയ്ർപേഴസണുമായ കെപിഎസി ലളിത, കോഴിക്കോട് കെ അജിതയും റിമ കല്ലിങ്കലും ദീദി ദാമോദരനും, തിരുവനന്തപുരത്ത് ബീന പോളും ഭാഗ്യലക്ഷ്മിയും പാലക്കാട് സികെ ജാനു എന്നവരടക്കം വനിതാ മതിലിന് പിന്തുണയുമായി പ്രമുഖ വനിതകൾ അണിനിരന്നു.
എഴുത്തുകാരികളായ എം ലീലാവതി ഇടപ്പള്ളിയിലും ദീപാ നിശാന്ത് തൃശൂരും ശാരദക്കുട്ടി ആലപ്പുഴയിലും മതിലിന്റെ ഭാഗമായി. നാടകപ്രവർത്തകായ നിലന്പൂർ ആയിഷ കണ്ണൂരിലും സാവിത്രി ശ്രീധരൻ കോഴിക്കോടും മതിലിന് പിന്തുണയുമായെത്തി.ഐഎഎസ് ഉദ്യോഗസ്ഥരായ ഉഷ ടൈറ്റസ് കെ.വാസുകി, ടി.വി. അനുപമ തുടങ്ങിയവരും മതിലിന്റെ ഭാഗമായി.
ട്രാൻസ്ജെൻഡേഴ്സ് ആയിരുന്നു മതിലിലെ മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. രാധ കാക്കനാടനും ഒ മാധവന്റെ ഭാര്യ വിജയകുമാരിയും കൊല്ലത്ത് അണിനിരന്നു. കെആർ ഗൗരിയമ്മ ആലപ്പുഴയിൽ മതിലിന്റെ ഭാഗമാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എത്താൻ കഴിഞ്ഞില്ല.
vanitha mathil
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...