
Malayalam Breaking News
പ്രേക്ഷകഹൃദയം കവർന്ന് എന്റെ ഉമ്മാന്റെ പേരിലെ സക്കീർ!!!
പ്രേക്ഷകഹൃദയം കവർന്ന് എന്റെ ഉമ്മാന്റെ പേരിലെ സക്കീർ!!!
Published on

പ്രേക്ഷകഹൃദയം കവർന്ന് എന്റെ ഉമ്മാന്റെ പേരിലെ സക്കീർ!!!
നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത എന്റെ ഉമ്മാന്റെ പേര് തീയേറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് പ്രേക്ഷകർ ഗംഭീര വരവേൽപ്പാണ് നൽകിയത്. എന്റെ ഉമ്മാന്റെ പേര് സിനിമയിലെ ഓരോ കഥാപാത്രങ്ങളും പ്രേഷകരുടെ മനസ്സിൽ പെട്ടന്ന് തന്നെ ഇടം പിടിച്ചു. ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ച അഭിനയം കാഴ്ച വച്ച ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. നായകനായ ഹമീദിനേയും ഉമ്മയായെത്തിയ ഐഷുമ്മയെയും സ്വീകരിച്ചതുപോലെ തന്നെ പ്രേക്ഷകർ സ്വീകരിച്ച മറ്റൊരു കഥാപാത്രമാണ് സക്കീർ. സിനിമയിൽ സക്കീറായി എത്തിയത് സിദ്ധിഖ് ആണ്. വളരെ മികച്ച പ്രകടനമാണ് സിദ്ധിഖ് കാഴ്ചവച്ചത്.
അനാഥനായ ഹമീദ് തന്റെ ഉമ്മയെ അന്വേഷിക്കുന്നതും ഉമ്മയെ കണ്ടെത്തിക്കഴിയുമ്പോഴുണ്ടാകുന്ന രസകരമായ അനുഭവങ്ങളുമാണ് ചിത്രം പറയുന്നത്. വ്യത്യസ്തമായൊരു കഥ രസകരമായി പറഞ്ഞുപോകുന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന കഥാപാത്രങ്ങൾ എല്ലാം തന്നെ സിനിമയെ കൂടുതൽ മികവുള്ളതാക്കി. സിദ്ധിഖ് ചെയ്ത സക്കീർ എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ വളരെയധികം പിടിച്ചുപറ്റി. അത്രയ്ക്ക് നന്നായിട്ടാണ് സക്കീർ ആയി സിദ്ധിഖ് തകർത്തത്.
മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയനടി ഉർവ്വശി ഏതാണ്ട് ഒരു വര്ഷത്തിനു ശേഷം കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണിത്.തമിഴ് താരം സായിപ്രിയ ദേവാണ് ചിത്രത്തിലെ നായിക. ശാന്തികൃഷ്ണ, മാമുക്കോയ, ഹരീഷ് കണാശൻ, ദിലീഷ് പോത്തൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും അൽ താരി മൂവീസുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
siddique role in Ente Ummante peru
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...