Connect with us

മൂന്നാം വാരവും നിറഞ്ഞ സദസില്‍ ഒടിയന്റെ ബോക്‌സ് ഓഫീസ് വേട്ട!!

Malayalam Breaking News

മൂന്നാം വാരവും നിറഞ്ഞ സദസില്‍ ഒടിയന്റെ ബോക്‌സ് ഓഫീസ് വേട്ട!!

മൂന്നാം വാരവും നിറഞ്ഞ സദസില്‍ ഒടിയന്റെ ബോക്‌സ് ഓഫീസ് വേട്ട!!

മൂന്നാം വാരവും നിറഞ്ഞ സദസില്‍ ഒടിയന്റെ ബോക്‌സ് ഓഫീസ് വേട്ട!!

വിമർശന ശരങ്ങളും ഹർത്താലുമൊക്കെയായാണ് ഒടിയൻ കേരളത്തിൽ അവതരിച്ചത്.
തുടക്കത്തിലേ മോശം സൈബർ ആക്രമണങ്ങളെ ചെറുത്ത് തോല്പിച്ച് ഉയർന്നു വരികയായിരുന്നു ഒടിയൻ പക്ഷെ . എല്ലാ മുൻ ധാരണകളെയും തകർത്തെറിഞ്ഞു വിജയകുതിപ്പ് തുടരുകയാണ് ഒടിയൻ .

റിലീസ് ചെയ്തു പത്തൊൻപതു ദിനം പിന്നിടുമ്പോൾ മികച്ച പ്രതികരണത്തോടു കൂടി തിയേറ്ററുകൾ നിറഞ്ഞു പ്രദർശനം തുടരുകയാണ് ഒടിയൻ . മോഹൻലാലിൻറെ മാസ്മരിക പ്രകടനവും മഞ്ജു വാര്യരുടെ ശക്തമായ കഥാപാത്രവും ഒക്കെ ചേർന്ന് നല്ലൊരു ദൃശ്യ വിസ്മയമാണ് ഒടിയൻ സമ്മാനിച്ചത്.

ക്രിസ്മസ് റിലീസ് ചിത്രങ്ങളെ പോലും ഏറെ ദൂരം പിന്നിലാക്കി ആണ് ഒടിയന്‍ ബോക്‌സ് ഓഫീസ് വേട്ട തുടരുന്നത്. സിനിമയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളെ എല്ലാം തകര്‍ത്തെറിഞ്ഞു കുടുംബപ്രേക്ഷകര്‍ നെഞ്ചിലേറ്റിയതോടെയാണ് ചിത്രം വലിയ വിജയം ആയി മാറിയത്. മലയാളം കണ്ട ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ഒടിയന്‍ .

കളക്ഷന്‍ റെക്കോര്‍ഡിലും ചരിത്രം സൃഷ്ടിക്കുന്നതിനൊപ്പം മികച്ച അഭിപ്രായം കൂടി നേടിയപ്പോഴാണ് ഇത് ഉള്‍ക്കാമ്പുള്ള സിനിമയുടെ തലയെടുപ്പുള്ള വിജയം ആയി മാറിയത്. 2018 പൂര്‍ത്തിയായി 2019 ലേക്ക് കടക്കുമ്പോള്‍ ഒടിയന്റെ ഒടിവിദ്യകളും മായകാഴ്ചകളും പുതുവര്‍ഷത്തിലും കുടുംബങ്ങളും കുട്ടികളും നെഞ്ചിലേറ്റി എന്ന് തന്നെ പറയാം. മഞ്ജു വാര്യരുടെ വാക്കുകൾ അന്വര്ഥമാക്കുകയാണ്. വ്യാജ പ്രചാരണങ്ങളെ അതിജീവിച്ച് മലയാളത്തിലെ തന്നെ വമ്പൻ വിജയമായി മാറുകയാണ് ഒടിയൻ.

odiyan’s success run

More in Malayalam Breaking News

Trending

Recent

To Top