കോടിക്കിലുക്കവുമായി ബോക്സോഫീസിൽ കുതിച്ച് ഒടിയൻ !! 200 കോടി നേടുന്ന ആദ്യ മലയാള ചിത്രമാകാൻ ഒരുങ്ങുന്നു….
ആദ്യ ദിനങ്ങളിലെ നെഗറ്റീവ് റിവ്യുകളെയും, വലിയ സൈബർ ആക്രമണങ്ങളെയും അതിജീവിച്ച് ഒടിയൻ ബോക്സോഫീസിൽ കുതിക്കുകയാണ്. കുടുംബങ്ങൾ ചിത്രം ഏറ്റെടുത്തതോടെ ഹേറ്റേഴ്സിന്റെ എല്ലാ കള്ളങ്ങളും തകർന്നു തരിപ്പണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ തിയ്യേറ്ററിൽ ഹൗസ്ഫുൾ ഷോകളുടെ കുത്തൊഴുക്കാണ്. ക്രിസ്തുമസ് റിലീസായി ഒരുപാട് ചിത്രങ്ങൾ എത്തിയിട്ടും ഒടിയന്റെ തിയ്യേറ്റർ കൗണ്ടോ, ഷോ കൗണ്ടോ കുറക്കാൻ സാധിച്ചിട്ടില്ല.
ഇപ്പോഴിതാ 100 കോടിയിലേക്ക് ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ കുതിച്ചു കൊണ്ടിരിക്കുകയാണ്. 50 കോടി രൂപ കേരള ബോക്സ്ഓഫീസിൽ നിന്ന് മാത്രമായി ചിത്രം നേടി കഴിഞ്ഞു. മുൻപ് 100 കോടി രൂപ പ്രീ റിലീസായി ചിത്രത്തിന് ലഭിച്ചുവെന്ന് അണിയറപ്രവർത്തകർ അവകാശപ്പെട്ടിരുന്നു. അതോടെ മലയാളത്തിലെ ആദ്യ 200 കോടി ചിത്രമായി ഒടിയൻ മാറുമെന്നുറപ്പ്.
ആദ്യ ദിനങ്ങളിലെ “കഞ്ഞിയെടുക്കട്ടെ” ട്രോളുകളും, ചിത്രത്തിലെ ചില രംഗങ്ങൾ ലീക്ക് ചെയ്തതും, വലിയ സൈബർ ആക്രമണങ്ങൾ ചിത്രത്തിനെതിരെ അഴിച്ചു വിട്ടതുമെല്ലാം ചിത്രത്തിന് ഗുണമായി ഭവിക്കുകയായിരുന്നു. മലയാള സിനിമാലോകത്തിന് അഭിമാനമാകേണ്ട ഒരു ചിത്രത്തെ ഇത്തരം വിമർശനങ്ങളിലൂടെ തകർക്കാൻ ശ്രമിക്കുന്നത് മറ്റാരോ ആണെന്ന് അണിയറപ്രവർത്തകർ ആരോപണമുന്നയിക്കുകയും ചെയ്തു. എന്നാൽ ആദ്യ ദിനങ്ങളിലെ ഫാൻസ് ഷോ കഴിഞ്ഞു മോഹൻലാൽ ഫാൻസ് തന്നെയാണ് ചിത്രത്തിനെതിരെ റിവ്യൂകളുമായി ആദ്യം രംഗത്ത് വന്നത്. ശ്രീകുമാർ മേനോന്റെ പേജിൽ പൊങ്കാലയിടാൻ മുൻപന്തിയിലും അവർ തന്നെയായിരുന്നു.
Odiyan to become first Malayalam movie to collect 200 Cr
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...