അമ്മയോടൊപ്പം പോയി ” എന്റെ ഉമ്മാന്റെ പേര്” സിനിമ കാണു , അമ്മക്കൊപ്പമൊരു സെൽഫി അയക്കു – ക്രിസ്തുമസ് ടൊവിനോക്കും ഉർവശിക്കുമൊപ്പം ആഘോഷമാക്കാം !!!
അമ്മയുടെയും മകന്റെയും ആത്മബന്ധത്തിന്റെ വേറിട്ടൊരു കഥയുമായി എത്തിയ ജോസ് സെബാസ്റ്റ്യൻ ചിത്രം എന്റെ ഉമ്മാന്റെ പേര് തിയേറ്ററുകളിൽ തരംഗമായി മുന്നേറുകയാണ്. കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രത്തിൽ ടൊവിനോ തോമസും ഉർവ്വശിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉമ്മയെ തേടിയിറങ്ങിയ മകന്റെ കഥ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് സിനിമയിൽ.
അമ്മയുമായുള്ള ആത്മബന്ധം പറയുന്ന മകന്റെ കഥ തിയേറ്ററുകളിൽ കയ്യടി വാങ്ങുമ്പോൾ തന്റെ അമ്മക്കൊപ്പം എന്റെ ഉമ്മാന്റെ പേര് കണ്ട ശേഷം എടുത്ത സെൽഫി ആരാധകർക്കായി പങ്കു വച്ചിരിക്കുകയാണ് ടോവിനോ തോമസ്. എല്ലാ ചിത്രങ്ങളും അമ്മക്കൊപ്പം തന്നെ പോയി കാണാറുള്ള ടൊവിനോ , ഈ സിനിമക്ക് ശേഷമാണ് അമ്മക്കൊപ്പം സെൽഫിയെടുത്ത് പങ്കു വച്ചത് .
അതുപോലെ പ്രേക്ഷകർക്കും ഒരവസരം നൽകിയിരിക്കുകയാണ് എന്റെ ഉമ്മാന്റെ പേര്. ” ടോവിനോ സ്വന്തം അമ്മയ്ക്കൊപ്പം നിന്ന് സെൽഫി എടുത്തു അയച്ചു തന്നത് പോലെ. നിങ്ങളും അമ്മയോടൊപ്പം പോയി എന്റെ ഉമ്മാന്റെ പേര് എന്ന സിനിമ കാണു. തിയേറ്ററിൽ നിന്ന് അമ്മയ്ക്കൊപ്പം നിന്ന് സെൽഫിയെടുത്തു ഞങ്ങൾക്ക് അയച്ചു തരൂ. ഞങ്ങൾ സെലക്ട് ചെയ്യുന്ന 10 ഫാമിലിയ്ക്ക് ടോവിനോയ്ക്കും ഉർവശിയ്ക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിനോടൊപ്പം കൈ നിറയെ സമ്മാനങ്ങളും നേടാം. ലാസ്റ്റ് ഡേറ്റ് ഈ മാസം 25ന്.” -!
ക്രിസ്തുമസ് ദിനം വരെ നിങ്ങൾക്ക് അമ്മക്കൊപ്പം തിയേറ്ററിൽ നിന്നും ചിത്രമയക്കാം. കൈനിറയെ സമ്മാനങ്ങളും ഒപ്പം പ്രിയ താരങ്ങൾക്കൊപ്പം ഈ ക്രിസ്തുമസ് അവിസ്മരണീയമാക്കാനും നിങ്ങൾക്ക് അവസരം ലഭിക്കും. ഒട്ടും വൈകാതെ അമ്മയെ എന്റെ ഉമ്മാന്റെ പേര് കാണിക്കുവാൻ കൊണ്ട് പൊയ്ക്കോളൂ..
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...