ലാലേട്ടന്റെ സർവകലാശാല പോലെ ക്യാമ്പസ് തമാശകൾ നിറഞ്ഞ സിനിമയാണ് സകലകലാശാല !! സംവിധായകൻ വിനോദ് ഗുരുവായൂർ പറയുന്നു…
മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജൻ, മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന താരങ്ങളാക്കി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സകലകലാശാല. സകലകലാശാല എന്ന പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക വേണു നാഗവള്ളി സംവിധാനം നിർവ്വഹിച്ച് 1987ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം സർവ്വകലാശാല ആയിരിക്കും.
സർവ്വകലാശാലയിൽ മോഹൻലാലിൻറെ കൂടെ തകർത്തഭിനയിച്ച മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജൻ ഈ ചിത്രത്തിൽ നായകനായെത്തുന്ന എന്നത് തികച്ചും യാദൃശ്ചികമാണ്. സർവ്വകലാശാല എന്ന ചിത്രവുമായും സകലകലാശാലക്ക് ഒരു ബന്ധവുമില്ല എന്നാണ് സംവിധായകൻ വിനോദ് ഗുരുവായൂർ പറയുന്നത്. പക്ഷെ സർവ്വകലാശാല പോലെ തന്നെ ക്യാമ്പസ് തമാശകൾ നിറഞ്ഞ സിനിമയായിരിക്കും ഇതെന്നും വിനോദ് ഗുരുവായൂർ ഉറപ്പ് തരുന്നു.
ഹരീഷ് കണാരൻ, ധർമ്മജൻ, ജേക്കബ് ഗ്രിഗറി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം ജനുവരിയിൽ തിയ്യേറ്ററുകളിലെത്തും.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...