
Malayalam Breaking News
പതിനഞ്ചു ലക്ഷം ഡിജിറ്റൽ കാഴ്ചക്കാരുമായി എന്റെ ഉമ്മാന്റെ പേര് ടീസർ ട്രെൻഡിങ്ങിൽ !!!
പതിനഞ്ചു ലക്ഷം ഡിജിറ്റൽ കാഴ്ചക്കാരുമായി എന്റെ ഉമ്മാന്റെ പേര് ടീസർ ട്രെൻഡിങ്ങിൽ !!!
Published on

By
പതിനഞ്ചു ലക്ഷം ഡിജിറ്റൽ കാഴ്ചക്കാരുമായി എന്റെ ഉമ്മാന്റെ പേര് ടീസർ ട്രെൻഡിങ്ങിൽ !!!
ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ഉമ്മയെ തിരക്കിയിറങ്ങുന്ന ഹമീദ് എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തിൽ ഉർവശി ഏറെ നാളുകൾക്കു ശേഷം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പതിനഞ്ചു ലക്ഷം കാഴ്ചക്കാരുമായി എന്റെ ഉമ്മാന്റെ പേര് ടീസർ കുതിച്ചു പായുകയാണ്. ടൊവിനോയുടെ പതിവ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ‘അമ്മ – മകൻ ബന്ധത്തിനാണ് എന്റെ ഉമ്മാന്റെ പേരിൽ പ്രാധാന്യം ഉള്ളത്. അവരുടെ ആത്മബന്ധവും കുസൃതികളുമൊക്കെ നിറഞ്ഞ സിനിമയിൽ പ്രണയവും ഉണ്ട്.
മാമുക്കോയ, സിദ്ധിഖ്, ശാന്തികൃഷ്ണ,ദിലീഷ് പോത്തന്,ഹരീഷ് കണാരന് എന്നിവരാണ് മറ്റു പ്രധാന കഥാപാചത്രങ്ങളെ അവതരിപ്പിക്കുന്നത്.നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ,സംവിധായകനും ശരത് ആർ നാഥും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്പാനിഷ് ഛായാഗ്രാഹകനായ ജോര്‍ഡി പ്ലാനെല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.മഹേഷ് നാരായണന് എഡിറ്റിങ്ങും ഗോപി സുന്ദര്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.ആന്റോ ജോസഫും, ആര് സലിമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
1.5 million views for ente ummante peru teaser
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...