രജനികാന്തിന്റെ 2.0 തിയ്യേറ്ററിൽ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. ആ 3D വിസ്മയം കാണാൻ ആളുകൾ തിയ്യേറ്ററിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്.ഇന്ത്യൻ സിനിമയിൽ ഇത് വരെ കാണാത്ത രീതിയിലുള്ള ദൃശ്യ വിസ്മയം ഒരുക്കിയ സിനിമ സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് കഴിഞ്ഞു. ഏകദേശം 500 കോടി രൂപക്ക് മുകളിൽ ഇതിനകം തന്നെ സിനിമ കളക്ഷനും നേടിയിട്ടുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകളിൽ നിറയുന്നത് മോഹൻലാലിനെ കുറിച്ചാണ്. 2.0യിൽ രജനിക്ക് പകരം മോഹൻലാൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നാണ് ആളുകള്‍ സംശയം. അഭിനയത്തിൽ രജനിക്ക് ഒരുപാട് മുകളിൽ ആണെങ്കിലും ലോക സിനിമ മാർക്കറ്റിൽ രജനിയോളം മോഹൻലാലിന് മൂല്യമില്ലാത്തത് സിനിമയുടെ കളക്ഷനെ ബാധിക്കുമെന്നാണ് ഒരു കൂട്ടം ആരാധകരുടെ ഭാഷ്യം.
എന്നാൽ മോഹൻലാൽ സിനിമയിൽ വരുന്നതോടെ സിനിമ വേറെ ലെവൽ ആകുമെന്നും, നല്ല സിനിമ, നല്ല അഭിനേതാക്കളുള്ള, അവരുടെ മികച്ച പ്രകടനങ്ങളുള്ള സിനിമ ലോകത്തെവിടെയും സ്വീകരിക്കപ്പെടുമെന്നാണ് മോഹൻലാൽ ഫാൻസ് അടക്കമുള്ള മറ്റൊരു കൂട്ടർ പറയുന്നത്. എന്തായാലും ചർച്ചകൾ കൊഴുക്കുകയാണ്. മോഹൻലാലിനെ പോലെ ഒരു വലിയ നടൻ 2.0 പോലെ കോടിക്കിലുക്കമുള്ള ഒരു വലിയ സിനിമ ചെയ്യുന്നത് നമുക്ക് സ്വപ്നം കാണാം…..
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....