
Malayalam Breaking News
ഷാരൂഖിന്റെ റാവണിൽ ചിട്ടിയായി രജനികാന്ത് തന്നെയാണോ വേഷമിട്ടത് , അതോ ഗ്രാഫിക്സോ ? – സത്യമിതാണ് ..
ഷാരൂഖിന്റെ റാവണിൽ ചിട്ടിയായി രജനികാന്ത് തന്നെയാണോ വേഷമിട്ടത് , അതോ ഗ്രാഫിക്സോ ? – സത്യമിതാണ് ..
Published on

By
ഷാരൂഖിന്റെ റാവണിൽ ചിട്ടിയായി രജനികാന്ത് തന്നെയാണോ വേഷമിട്ടത് , അതോ ഗ്രാഫിക്സോ ? – സത്യമിതാണ് ..
ശങ്കർ – രജനികാന്ത് കൂട്ടുകെട്ടിലൊരുങ്ങിയ 2.0 വിജയകരമായി പ്രദർശനം തുടരുകയാണ്. ഒന്നാം ഭാഗത്തിനാണ് ആരാധകർ ഏറെയെങ്കിലും 2 .0 ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു. ആദ്യ ഭാഗം വന്നതിനു ശേഷം എട്ടു വർഷങ്ങൾ കഴിഞ്ഞാണ് 2.0 എത്തിയത്. എന്നാൽ ഇതിനിടക്ക് ഷാരൂഖ് ഖാന്റെ റാവണിൽ ചിട്ടി റോബോർട്ടായി രജനികാന്ത് എത്തിയിരുന്നു.
റാ വൺ സിനിമയിലെ രജനിയുടെ അതിഥിവേഷത്തിനു പിന്നിലും ഒരുകഥയുണ്ട്. രജനിയുടെ കടുത്ത ആരാധകനാണ് ഷാരൂഖ്. ഷാരൂഖിന്റെ നിർബന്ധപ്രകാരമാണ് റാ വൺ സിനിമയുടെ തിരക്കഥയിൽ രജനിയുടെ രംഗം എഴുതിചേര്ക്കാൻ ആവശ്യപ്പെടുന്നത്.
എന്നാൽ ഷൂട്ടിങിനായി രജനിയെ വിളിച്ചപ്പോൾ അദ്ദേഹം അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഷാരൂഖ് പിന്നീട് അത് ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാൻ തീരുമാനിച്ചു. അതിനിടെ ലണ്ടനിലെത്തിയ താരം രജനിയെ ചികിത്സിക്കുന്ന ഡോക്ടറെ നേരിൽ കാണാൻ ഇടയായി. അദ്ദേഹം കുറച്ച് ഭേദപ്പെട്ടെന്ന് അറിഞ്ഞതോടെ രജനിയെ നേരിട്ട് വിളിക്കാൻ ഷാരൂഖിന് ധൈര്യമായി.
തന്റെ ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കുന്നതിൽ സന്തോഷം മാത്രമാണെന്നായിരുന്നു രജനിയുടെ മറുപടി. അദ്ദേഹം ഇപ്പോഴും ആരോഗ്യവാനല്ലെന്നും ഒരുമാസം കൂടി വിശ്രമം വേണമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും സ്നേഹപൂർവം ഷാരൂഖിനോട് പറഞ്ഞു.
എന്നാല് നാലുദിവസത്തിനു ശേഷം രജനിയുടെ മകൾ സൗന്ദര്യ ഷാരൂഖിനെ വിളിച്ചു. ഷൂട്ടിങിന് വരാമെന്ന് സമ്മതിച്ചു. അങ്ങനെ ആക്ഷൻ രംഗങ്ങൾ പൂർണമായും ഒഴിവാക്കി ആ രംഗം ചിത്രീകരിക്കുകയായിരുന്നു. മകൾ സൗന്ദര്യയ്ക്കൊപ്പം മുംബൈയിൽ എത്തിയാണ് അസുഖസമയത്തും രജനി ആ രംഗം ഷാരൂഖിനായി അഭിനയിച്ചത്.
ഔദ്യോഗിക രേഖകളിൽ രജനികാന്ത് അഭിനയിച്ചെന്നാണ് വിലയിരുത്തുന്നതെങ്കിലും സിജി ഗ്രാഫിക്സിന്റെ സഹായത്താലാണ് അദ്ദേഹത്തെ പുനഃസൃഷ്ടിച്ചതെന്നും റിപ്പോർട്ട് ഉണ്ട്.
controversial guest appearance of rajanikanth in ra one as chitty robort
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...