Connect with us

ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2 വിൽ കമൽ ഹാസന്റെ നായികയെ പ്രഖ്യാപിച്ചു !!

Malayalam Breaking News

ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2 വിൽ കമൽ ഹാസന്റെ നായികയെ പ്രഖ്യാപിച്ചു !!

ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2 വിൽ കമൽ ഹാസന്റെ നായികയെ പ്രഖ്യാപിച്ചു !!

ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2 വിൽ കമൽ ഹാസന്റെ നായികയെ പ്രഖ്യാപിച്ചു !!

ശങ്കർ സംവിധാനം ചെയ്ത 2.0 വിജയകരമായി പ്രദർശനം തുടരുകയാണ്. റെക്കോർഡ് കളക്ഷനാണ് എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ബ്രഹ്മാണ്ഡ ചിത്രത്തിന് ലഭിക്കുന്നത് . രജനികാന്ത് , അക്ഷയ് കുമാർ , ആമി ജാക്‌സൺ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത് .

ഇതിനു പിന്നാലെ ശങ്കർ തന്റെ അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തിന് തിരികൊളുത്തികയാണെന്നാണ് റിപോർട്ടുകൾ. കമൽ ഹസ്സൻ നായകനാകുന്ന ഇന്ത്യൻ 2 ഡിസംബർ 14 മുതൽ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് കേൾക്കുന്നത് . എന്നാൽ 1996 ൽ റിലീസ് ആയ ഇന്ത്യന് രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ ആരൊക്കെയാണ് അണിനിരക്കുക എന്നതിൽ വ്യക്തതയില്ലായിരുന്നു.

രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇന്ത്യൻ 2വിൽ ആരാണ് നായികാ എന്നതിൽ ഇപ്പോൾ വ്യക്തത വന്നിരിക്കുകയാണ്. കാജൽ അഗർവാളാണ് ഇന്ത്യൻ 2 വിൽ കമൽ ഹാസനൊപ്പം എത്തുന്നത് . ഇതുവരെ കമൽ ഹാസനൊപ്പം അഭിനയിച്ചിട്ടില്ല കാജൾ.

തന്റെ തെലുങ്ക്  ചിത്രം കവചത്തിന്റെ ഓഡിയോ റിലീസിന് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞപ്പോളാണ് കാജൽ വെളിപ്പെടുത്തിയത്. ” എന്റെ അടുത്ത പ്രൊജക്റ്റ് വീണ്ടും ശ്രീനിവാസിനൊപ്പമാണ് . കൂടാതെ കമൽ ഹസ്സൻ സാറിനൊപ്പവും വേഷമിടുന്നുണ്ട്. രണ്ടു ചിത്രങ്ങൾക്കു വേണ്ടിയും കാത്തിരിക്കുകയാണ് ” – കാജൾ പറയുന്നു.

രാഷ്ട്രീയത്തിലേക്ക് കടന്ന കമൽ ഹാസന്റെ അവസാന ചിത്രമായാണ് ഇന്ത്യൻ 2 വിലയിരുത്തുന്നത്. അത്കൊണ്ട് തന്നെ കാജൾ സൂചിപ്പിച്ച കമൽ ഹസൻ ചിത്രം ഇന്ത്യൻ 2 തന്നെയാണ് . മാത്രമല്ല .2.0 യുടെ ഓഡിയോ ലോഞ്ചിൽ കാജൽ അഗർവാൾ വീഡിയോ കോൺഫറൻസിലൂടെ ഭാഗമായിരുന്നു . ഇതൊക്കെ ഇന്ത്യൻ 2വിൽ കാജലിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതാണ് . ശങ്കറോ ലൈക്ക പ്രൊഡക്ഷൻസോ ഇനി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

kajal agarwal to play the heroine in kamal hassans Indian 2

More in Malayalam Breaking News

Trending

Recent

To Top