‘അവളായിരുന്നു എന്റെ ജാനു, പക്ഷേ തേടി പോകാനോ പിന്നാലെ നടക്കാനോ ഞാനില്ല’; 96 സിനിമയിലെ പോലെ തന്റെ ജീവിതത്തിൽ വന്ന പ്രണയിനിയെ കുറിച്ച് വിജയ് സേതുപതി
അപ്രതീക്ഷിത വിജയമാണ് 96 നേടിയത്. സ്കൂൾ കല പ്രണയവും കുറച്ച് ഓർമകളും എല്ലാം ചേർന്ന് നല്ലൊരു സിനിമാനുഭവമാണ് 96 പ്രേക്ഷകർക്ക് നൽകിയത്. തന്റെ ജീവിതത്തിലും അങ്ങനെയൊരു ജാനു ഉണ്ടായിരുന്നതായി വിജയ് സേതുപതി വെളിപ്പെടുത്തിയിരിക്കുകയാണ്.
ഒരു 96 അനുഭവം തന്റെ ജീവിതത്തിലുമുണ്ടെന്നാണ് വിജയ് സേതുപതി പറയുന്നത്. നാലാം ക്ലാസില്‍ വെച്ച് തനിക്കുണ്ടായ പ്രണയമാണ് തന്റെ ജീവിതത്തിലെ ജാനുവെന്നും അദ്ദേഹം പറയുന്നു, എന്നാല്‍ ആ ജാനുവിനെ തേടി പോകാനോ പുറകെ നടക്കാനോ തനിക്ക് സമയമില്ലെന്നും നടന് കൂട്ടിച്ചേര്‍ത്തു.
നാലാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ഒരു പെണ്‍കുട്ടിയോട് എനിക്ക് ഇഷ്ടം തോന്നിയത്. അവളെ കാത്ത് നില്ക്കുന്നതും എന്റെ കാത്തിരിപ്പിന് അവള് പുഞ്ചിരി പകരുന്നതും കണ്ട് ഒരു കൂട്ടുകാരനാണ് ഇത് ലവ് ആണെന്ന് പറഞ്ഞുതരുന്നത്. ലവ് എന്ന വാക്കു പോലും ആദ്യമായി കേള്‍ക്കുന്നത് അന്നാണ് പക്കാ തമിഴ്മീഡിയം സ്കൂളാണ്. അഞ്ചാം ക്ലാസ് വരെ സണ്‍ഡേ, മണ്‍ഡേ, ട്യൂസ് ഡേ പോലും അറിയില്ലായിരുന്നു.
കടം കയറിയതോടെ എല്ലാം വിറ്റ് ഞങ്ങള്‍ ചെന്നൈയിലേക്ക് താമസം മാറി. ആറാം ക്ലാസില്‍ പുതിയ സ്കൂളില്‍ ചേര്‍ന്ന ശേഷം ജീവിതം മാറി. എന്റെ ജാനു അവളാണ് അവളുടെ പേര് പോലും ഓര്‍മ്മയില്ല. ആ നാളുകളോട് വല്ലാത്ത സ്നേഹമുണ്ട്. പക്ഷേ തേടിപ്പോകാനോ പിന്നാലെ നടക്കാനോ ഞാനില്ല സേതുപതി പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...