മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ നിർമ്മിക്കാൻ തയ്യാറെന്നു ഗുഡ്വിൽ എന്റർടൈൻമെൻറ്സ് !! പക്ഷെ ഒരാളുടെ സമ്മതം ലഭിക്കണം….
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകരെ ഒരേപോലെ ആവേശത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു ഇരുവരും കുഞ്ഞാലി മരക്കാര്‍ എന്ന കഥാപാത്രമായി അഭിനയിക്കുന്നു എന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പ്രിയദര്ശന് ടീമിന്റെ കുഞ്ഞാലിമരക്കാര്‍ ഷൂട്ടിംഗ് ആരംഭിച്ചതോടെ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിനെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് പുതിയ ഒരു ചര്‍ച്ചയ്ക്ക് നിര്‍മ്മാതാവ് ജോബി ജോര്‍ജ് തുടക്കമിട്ടത്. ‘ഒരാള്‍ സമ്മതിച്ചാല്‍ goodwill ചെയ്യും ഇത്’ എന്നായിരുന്നു ജോബി പറഞ്ഞത്. ‘Kidangan Don Benny’ എന്ന പ്രൊഫൈലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ജോബിയുടെ പ്രഖ്യാപനം.
അതേസമയം മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ ഹൈദരാബാദില്‍ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിനായി കൂറ്റന്‍ സെറ്റുകള്‍ ഒരുങ്ങി കഴിഞ്ഞു. മലയാളികൾക്ക് ഭാഗ്യമുണ്ടെങ്കിൽ കുഞ്ഞാലിമരക്കാരായി മോഹൻലാലിനെയും മമ്മൂട്ടിയെയും കാണാം. ഏതാണ് മികച്ചതെന്ന് അറിയുകയും ചെയ്യാം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...