ചാടിക്കയറി ഇപ്പോൾ തന്നെ ശബരിമലയിൽ പോകാൻ വന്നവർ പേരിനു വേണ്ടിയാണ് വന്നത്, പക്ഷെ പതിയെ സ്ത്രീ പ്രവേശനം സംഭവിക്കും – ഷീല
ശബരിമല സ്ത്രീ പ്രവേശനത്തിൽ തർക്കം നിലനിൽക്കുകയാണ് .ഒരു വിഭാഗം ഇതിനെ പുരോഗമന പരമായി കാണുമ്പൊൾ മറു വിഭാഗം ശക്തമായി പ്രതിരോധിക്കുകയാണ്. എത്ര സമരം ചെയ്തതാണെങ്കിലും കാലം സ്ത്രീ പ്രവേശനത്തിന് വഴി മാറുമെന്ന് നടി ഷീല.
എത്ര എതിര്‍പ്പുകളെ അതിജീവിച്ചാണ് മാറുമറയ്ക്കാന്‍ അവകാശം ലഭിച്ചത്, അതുപോലെ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനും കാലം വഴിമാറുമെന്ന് ഷീല പറഞ്ഞു.ഏതൊരു കാര്യവും വലിയൊരു സമരമില്ലാതെ നടന്നിട്ടില്ല. അത് നല്ലതാണോ ചീത്തയാണോ എന്നൊന്നും ഞാന്‍ പറയുന്നില്ല. ആദ്യ കാലങ്ങളില്‍ മാറുമറക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു കേരളത്തില്‍. എത്ര സമരം ചെയ്തു, എന്തെല്ലാം പ്രശ്‌നമുണ്ടാക്കിയാണ് ഒരു ബ്ലൗസിടാന്‍ അവര്‍ സമ്മതിച്ചത്. അതുകൊണ്ട് ഈ സമരങ്ങളെല്ലാം വന്ന് വന്നാണ് എതിര്‍പ്പുകളില്ലാതായത്.
ചാടിക്കയറി ശബരിമലയില്‍ ഇപ്പോള്‍ തന്നെ പോകണം എന്ന് പറഞ്ഞ് ഉത്തരേന്ത്യയില്‍ നിന്നടക്കം യുവതികള്‍ വന്നത് പേര് വരാനാണെന്നും കാലം പിന്നിടുമ്പോള്‍ പതിയെ സ്ത്രീ പ്രവേശനം സംഭവിക്കുമെന്നും ഷീല പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...