2.0 യിൽ ഉപയോഗിച്ചിരിക്കുന്നത് ആയിരമോ പതിനായിമോ ഫോണുകൾ അല്ല !!! കണക്ക് കേട്ട് അമ്പരന്നു ആരാധകർ !!!
മികച്ച വിജയം കൊയ്ത് ശങ്കർ -രജനികാന്ത് കൂട്ടുകെട്ടിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം 2.0 മുന്നേറുകയാണ് . റെക്കോര്‍ഡ് 580 കോടി മുടക്കിയ 2.0 രണ്ടു ദിവസം കൊണ്ട് തന്നെ നൂറുകോടി സ്വന്തമാക്കിക്കഴിഞ്ഞുവെന്നാണ് റിപോർട്ടുകൾ .. മൊബൈല്‍ ഫോണുകളുടെ ഉപയോഗംആണ് സിനിമയുടെ പ്രധാന കേന്ദ്രം.
മൊബൈല്‍ ഫോണുകളാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്ന പ്രധാന ഘടകം. അക്ഷയ് കുമാറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ തന്നെ ചിത്രത്തില്‍ മൊബൈല്‍ ഫോണിന്റെ പ്രാധാന്യം വ്യക്തമായതാണ്.
ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണുകളാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. നിരവധി ബാഗുകളിലായാണ് മൊബൈല്‍ ഫോണുകള്‍ സൂക്ഷിച്ചിരുന്നത്. ഓരോരുത്തരുടേയും കൈകളില്‍ ഈ ബാഗുകളുണ്ടായിരുന്നു. ഷോപ്പുകളില്‍ ഡിസ്പ്ലേ ചെയ്യുന്ന ഡമ്മി മൊബൈലുകളാണ് ഇവയില്‍ അധികവും. ഇത്തരം ഡമ്മി പീസുകള്‍ ഷോപ്പുകളില്‍ നിന്നും വിലയ്ക്ക് വാങ്ങി.
ഡാമേജ് ആയതും, ഉപയോഗ ശൂന്യമായതുമായ മൊബൈല്‍ ഫോണുകള്‍ പല സ്ഥലങ്ങളില്‍ നിന്നും നിരവധി സ്റ്റോറുകളില്‍ നിന്നും ശേഖരിച്ചു. അതൊരു മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നുവെന്നും ഒരു അഭിമുഖത്തില്‍ മുത്തുരാജ് പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...