
Malayalam Articles
നീലഗിരി മോഹന്‍ലാലിന് വേണ്ടി എഴുതിയത് !! ആ ചിത്രത്തില്‍ മമ്മൂട്ടി എങ്ങനെ നായകനായി ?!
നീലഗിരി മോഹന്‍ലാലിന് വേണ്ടി എഴുതിയത് !! ആ ചിത്രത്തില്‍ മമ്മൂട്ടി എങ്ങനെ നായകനായി ?!
Published on

നീലഗിരി മോഹന്‍ലാലിന് വേണ്ടി എഴുതിയത് !! ആ ചിത്രത്തില്‍ മമ്മൂട്ടി എങ്ങനെ നായകനായി ?!
1991ല്‍ ഐ.വി ശശി – മോഹന്‍ലാല്‍ ടീമിന് വേണ്ടി രഞ്ജിത് എഴുതിയ തിരക്കഥയാണ് ‘നീലഗിരി’. ശിവന്‍കുട്ടി എന്ന കാര്‍ ഡ്രൈവറുടെ കഥയായിരുന്നു രഞ്ജിത് എഴുതിയത്. നിറയെ ഗാനരംഗങ്ങളും മോഹന്‍ലാലിന്റെ തകര്‍പ്പന്‍ ഡാന്‍സ് രംഗങ്ങളും ഉഗ്രന്‍ ഫൈറ്റ് സീക്വന്‍സുകളും ഒക്കെയുള്പ്പെടുത്തിയ ഒരു ആക്ഷന്‍ എന്റര്‍ടെയ്നറായാണ് രഞ്ജിത് നീലഗിരി എഴുതിയത്.
ആ സമയത്ത് ഐ.വി ശശിക്ക് കെ.ആര്.ജി മൂവീസിന് വേണ്ടി ഒരു സിനിമ ചെയ്യേണ്ടതുണ്ടായിരുന്നു. കെ.ആര്.ജിക്ക് മമ്മൂട്ടിയുടെ ഡേറ്റുണ്ട്. മമ്മൂട്ടിക്ക് പറ്റിയ കഥ ഉടന്‍ ആലോചിക്കണമെന്നും പടം ഉടന്‍ തുടങ്ങണമെന്നുമായിരുന്നു കെ.ആര്.ജിയുടെ ഡിമാന്‍ഡ്.
എന്നാല്‍ മമ്മൂട്ടിക്ക് പറ്റിയ കഥയൊന്നും അപ്പോള്‍ ഐ.വി ശശിയുടെ കൈവശം ഉണ്ടായിരുന്നില്ല. അപ്പോഴാണ് നീലഗിരിയുടെ പൂര്‍ത്തിയായ തിരക്കഥയുമായി രഞ്ജിത്തിന്റെ വരവ്. അങ്ങനെയെങ്കില്‍ കെ.ആര്.ജിക്ക് വേണ്ടി രഞ്ജിത്തിന്റെ തിരക്കഥ ഉപയോഗിക്കാം എന്ന നിര്‍ദ്ദേശം വന്നു. രഞ്ജിത് മോഹന്‍ലാലിനെ മനസില്‍ കണ്ടെഴുതിയ തിരക്കഥയാണ്. ഒടുവില്‍ മമ്മൂട്ടിക്കായി തിരക്കഥയില്‍ ചില തിരുത്തലുകള്‍ വരുത്തി. അങ്ങനെ നീലഗിരിയില്‍ മമ്മൂട്ടി നായകനായി. പക്ഷേ, ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. ആ സിനിമയുടെ പരാജയം മമ്മൂട്ടി – ഐ വി ശശി ബന്ധത്തിലും വിള്ളല്‍ വീഴ്ത്തി.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...