
Malayalam Breaking News
തെലുങ്കിലും തരംഗമായി മോഹൻലാലിൻറെ ഒടിയൻ !!
തെലുങ്കിലും തരംഗമായി മോഹൻലാലിൻറെ ഒടിയൻ !!
Published on

By
തെലുങ്കിലും തരംഗമായി മോഹൻലാലിൻറെ ഒടിയൻ !!
ലോകമെമ്പാടുമുള്ള മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന വമ്പൻ ചിത്രമാണ് ഒടിയൻ. മൂന്നു ഗെറ്റപ്പിൽ മോഹൻലാൽ വരുന്ന ചിത്രം റിലീസ് ചെയ്യാൻ ഇനി ചുരുങ്ങിയ ദിവസങ്ങളെ ബാക്കിയുള്ളു. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ഒടിയനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് റിലീസ് ബിഗ് റിലീസായിട്ടാണ് ഒടിയന് തിയറ്ററുകളിലേക്ക് എത്തുന്നത്.
ലോകമെമ്പാടും നാലായിരത്തോളം തിയേറ്ററുകളിലായാണ് ഒടിയൻ റിലീസ് ചെയ്യുന്നത് .പക്ഷെ ഏറ്റവും ശ്രദ്ധേയം അന്യ ഭാഷകളിൽ ഒടിയൻ ലഭിക്കുന്ന സ്വീകാര്യത ആണ്. മോഹൻലാലിൻറെ തന്നെ പുലിമുരുകന് തെലുങ്കിൽ വലിയ വരവാണ് നൽകിയത്. അതിലും വലിയ റെക്കോർഡുകൾ തീർത്താണ് തെലുങ്കിൽ ഓടിയന്റെ വിതരണാവകാശം വിറ്റു പോയത്.
തെലുങ്ക് പോസ്റ്ററുകളും ഒടിയനായി ഇറങ്ങി കഴിഞ്ഞു. ദഗ്ഗുബതി ക്രിയേഷൻസാണ് ഒടിയന്റെ വിതരണം ഏറ്റെടുത്തത്. മലയാളത്തെ വെല്ലുന്ന പോസ്റ്ററുകളാണ് തെലുങ്കിൽ ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ അത്തരം പോസ്റ്ററുകൾ ഇതുവരെ എത്തിയിട്ടില്ല. ഇതോടെ ഒടിയൻ കളക്ഷൻ റെക്കോർഡുകൾ തകർക്കുമെന്നതിൽ സംശയമില്ല..
odiyan movie release in telugu
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...