
Malayalam Breaking News
ഒടിയനിൽ വലിയ പ്രതീക്ഷ !! അഭിപ്രായങ്ങൾ പങ്കുവെച്ച് ഇളയദളപതിയും സൂര്യയും….
ഒടിയനിൽ വലിയ പ്രതീക്ഷ !! അഭിപ്രായങ്ങൾ പങ്കുവെച്ച് ഇളയദളപതിയും സൂര്യയും….
Published on

ഒടിയനിൽ വലിയ പ്രതീക്ഷ !! അഭിപ്രായങ്ങൾ പങ്കുവെച്ച് ഇളയദളപതിയും സൂര്യയും….
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിൻറെ ഒടിയാവതാരം ഈ ഡിസംബർ പതിനാലിന് നമ്മുടെ മുന്നിലെത്താൻ പോകുകയാണ്. മലയാളികൾ മാത്രമല്ല ഈ സിനിമക്കായി കാത്തിരിക്കുന്നത്. തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെയുള്ള മോഹൻലാൽ ആരാധകരും ഈ സിനിമക്കായി കാത്തിരിക്കുകയാണത്രെ.
ഇപ്പോഴിതാ നടൻ വിജയും സൂര്യയും ഒടിയനെ കുറിച്ച് പറഞ്ഞ കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. രണ്ടു പേരും വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിൽ പുലർത്തുന്നത്. ഈ സിനിമ ഒരു സൂപ്പർ ഹിറ്റായിരിക്കുമെന്നും, മോളിവുഡിലെ സകല കളക്ഷൻ റെക്കോർഡുകളും ഭേദിക്കുമെന്നും ഇരുവരും അഭിപ്രായപ്പെടുന്നു.
സൂര്യക്കൊപ്പം പുതിയ ചിത്രത്തിൽ മോഹൻലാലും അഭിനയിക്കുന്നുണ്ട്. അങ്ങനെയാണ് ഈ സിനിമയെ കുറിച്ച് സൂര്യ അറിയാൻ ഇടയായത്. ചിത്രത്തിന്റെ കഥ സുര്യയുമായി മോഹൻലാൽ പങ്കുവെച്ചുവെന്നും അത് കേട്ട് ഭയങ്കര എക്സൈറ്റ്മെന്റിലായിരുന്നു കുറെ നേരം സുര്യയെന്നും പറയപ്പെടുന്നു. വിജയോട് സൂര്യയാണ് ചിത്രത്തെ കുറിച്ച് പറഞ്ഞതെന്നും റിപ്പോർട്ടുകളുണ്ട്.
എന്തായാലും ഒടിയന്റെ തമിഴ് ഡബ്ബ് വേർഷനും ഇറങ്ങുന്നുണ്ട്. വിജയും സൂര്യയും ചിത്രം കണ്ടിട്ട് എന്ത് പറയുമെന്ന് നമുക്ക് നോക്കാം…
Surya and Vijay about Mohanlal’s Odiyan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...