
Malayalam Breaking News
ആ ചേച്ചി കാരണം ദുല്‍ഖറിന്റെ മുന്നില്‍ ഞാന്‍ ചമ്മി നാറി: ടൊവിനോ തോമസ്
ആ ചേച്ചി കാരണം ദുല്‍ഖറിന്റെ മുന്നില്‍ ഞാന്‍ ചമ്മി നാറി: ടൊവിനോ തോമസ്
Published on

By
ആ ചേച്ചി കാരണം ദുല്‍ഖറിന്റെ മുന്നില്‍ ഞാന്‍ ചമ്മി നാറി: ടൊവിനോ തോമസ്
സിനിമയിൽ പതിയെ പേരെടുത്ത് വരുമ്പോൾ അപ്രതീക്ഷിതമായി ചമ്മേണ്ടി വരുന്ന സംഭവങ്ങൾ നടി നടന്മാർക്കുണ്ടാകാറുണ്ട്. തനിക്ക് പറ്റിയ അത്തരമൊരു സംഭവം പങ്കു വെക്കുകയാണ് ടോവിനോ തോമസ്.
‘മായാനദി എന്ന ചിത്രത്തിന്റെ ഭാഗമായി ചെന്നൈയ്ക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് ഈ സംഭവം. വിമാനത്താവളത്തില്‍ നില്‍ക്കുമ്പോഴാണ് അതെ ഫ്ലൈറ്റില്‍ ദുല്‍ഖര്‍ സല്‍മാനും ചെന്നൈയ്ക്ക് പോകാന്‍ എത്തിയത്, വിമാനത്താവളത്തില്‍ ഞങ്ങള്‍ ഒരുമിച്ച് സംസാരിച്ചുനില്‍ക്കുമ്പോഴാണ് ദുരെ നിന്നും ഒരു ചേച്ചി ഞങ്ങളെ തിരിച്ചറിഞ്ഞത്. കൂടിനിന്നവരെ ഒക്കെ തള്ളിമാറ്റി ചേച്ചി ഓടി വരികയാണ്. അപ്പോള്‍ എനിക്ക് തോന്നി ഇത് ദുല്‍ഖറിനെ കണ്ടിട്ടുള്ള വരവാണ്. കുറച്ച് അസൂയയും തോന്നി. ഞാന്‍ അധികം ശ്രദ്ധക്കൊടുക്കാതെ നിന്നപ്പോള്‍ ചേച്ചി ദുല്‍ഖറിനെ ശ്രദ്ധിക്കാതെ എന്റെ നേര്‍ക്ക് ഒരു വരവ്.
ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി. ചേച്ചി ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചിട്ട് ഒരു പേരു വിളിച്ചു. ‘ഉണ്ണി മുകുന്ദാ…! ഞാന്‍ നിങ്ങളുടെ ആരാധികയാണെ’ന്ന്. ജീവിതത്തില്‍ അങ്ങനെ ചമ്മിയ നിമിഷം വേറെ ഇല്ല. ഞാന്‍ തിരുത്താനും പോയില്ല. ചേച്ചി എനിക്ക് കയ്യൊക്കെ തന്ന് ചിരിച്ച് സന്തോഷത്തോടെ ഉണ്ണി മുകുന്ദനെ കണ്ട സന്തോഷത്തില്‍ നടന്നുപോയി. ഇതൊക്കെ കണ്ട് നിന്ന് ദുല്‍ഖറിന്റെ മുഖത്ത് വന്ന ആ ചിരി അത് വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റില്ല. എന്നാലും എന്റെ ഉണ്ണി മുകുന്ദാ..’ നിറഞ്ഞ ചിരിയോടെ ടൊവീനോ പറഞ്ഞു.
tovino thomas about dulquer salman
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...