
Malayalam Breaking News
” പീഡിപ്പിക്കപ്പെട്ടതിനു തെളിവ് കൊണ്ടുനടക്കാൻ പറ്റുമോ ” – ശക്തമായി പ്രതികരിച്ച് രാധിക ആപ്തെ
” പീഡിപ്പിക്കപ്പെട്ടതിനു തെളിവ് കൊണ്ടുനടക്കാൻ പറ്റുമോ ” – ശക്തമായി പ്രതികരിച്ച് രാധിക ആപ്തെ
Published on

By
” പീഡിപ്പിക്കപ്പെട്ടതിനു തെളിവ് കൊണ്ടുനടക്കാൻ പറ്റുമോ ” – ശക്തമായി പ്രതികരിച്ച് രാധിക ആപ്തെ
സിനിമയിൽ ശക്തമായ കഥാപാത്രങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും മികച്ച അഭിപ്രായം നേടിയ നടിയാണ് രാധിക ആപ്തെ . മി ടൂ വെളിപ്പെടുത്തലുകളെ നൂറു ശതമാനം പിന്തുണയ്ക്കുന്ന രാധിക ആപ്തെ ഇപ്പോൾ വിഷയത്തിൽ തന്റെ നിലപാട് വിശദമാക്കിയിരിക്കുകയാണ്.
‘മീ ടൂ പോലെയുള്ള മൂവ്മെന്റുകള്‍ തീര്‍ച്ചയായും ആവശ്യമാണ്. സ്ത്രീകള്‍ സിനിമ അടക്കമുള്ള മേഖലകളില്‍ വിവിധ തരത്തില്‍ ഉള്ള ചൂഷണങ്ങള്‍ നേരിടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.’ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങള്‍ ഭയക്കാതെ തുറന്നു പറയണം. എല്ലാ മേഖലകളിലും ചൂഷണമുണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ഘടകം അധികാരമാണ്. എല്ലാം തുറന്നുപറയാനുള്ള ധൈര്യം നേടാന്‍ ശക്തമായ പിന്തുണ ആവശ്യമാണ്. അവര്‍ പറഞ്ഞു.
അതെ സമയം മീ ടൂ പോലെയുള്ള മൂവ്മെന്റുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവര്‍ രാധിക ശക്തമായി വിമര്‍ശിച്ചു. ലൈംഗികാതിക്രമങ്ങള്‍ക്ക് എപ്പോഴും തെളിവുകള്‍ സൂക്ഷിക്കാന്‍ കഴിയില്ല, മീ ടൂ മൂവ്മെന്റിനെ വിമര്‍ശിക്കുന്നവര്‍ അതിക്രമം നേരിട്ടവരുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ എങ്കിലും ശ്രമിക്കണം എന്ന് രാധിക പറഞ്ഞു. ‘ മീ ടൂ എന്ന് തുറന്നു പറഞ്ഞു മുന്നോട്ടു വരുന്നവരെ ശ്രവിക്കണം, ആര്‍ക്കെതിരെ ആണോ ആരോപണം ഉന്നയിച്ചത് അവരെ കുറിച്ച് മറ്റാര്‍ക്കെങ്കിലും സമാന അനുഭവം ഉണ്ടോ എന്നന്വേഷിക്കണം. അത്യന്തം സെന്സിറ്റിവ് ആയ ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കണം.’അവര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്ത കാലത്ത് ഷൂട്ടിങിനിടെയുണ്ടായ മോശം അനുഭവം രാധിക പങ്ക് വെച്ചത് ഇന്ത്യന്‍ സിനിമ ലോകത്ത് തന്നെ വലിയ ചര്‍ച്ച ആയിരുന്നു.’ഷൂട്ടിങ് കഴിഞ്ഞ് മുറിയിലേക്ക് പോവുകയായിരുന്നു ഞാന്‍. ആ സെറ്റില്‍ സഹപ്രവര്‍ത്തകനായിരുന്ന ഒരാളും തനിക്കൊപ്പം ലിഫ്റ്റില്‍ കയറി. അര്‍ദ്ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ തന്നെ വിളിക്കാമെന്നും, വേണമെങ്കില്‍ മസാജ് ചെയ്തുതരാമെന്നും അയാള്‍ പറഞ്ഞു. അയാളുടെ അത്തരത്തിലുള്ള സംസാരം എന്നെ വല്ലാതെ അലോസരപ്പെടുത്തി.’ രാധിക പറഞ്ഞു.
radhika apte supporting me too movement
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...