
Malayalam Articles
നമ്മൾ എന്ന സിനിമയിലെ ഈ നായികയെ ഓർമ്മയില്ലേ ?! സിനിമ ഉപേക്ഷിച്ച താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ….
നമ്മൾ എന്ന സിനിമയിലെ ഈ നായികയെ ഓർമ്മയില്ലേ ?! സിനിമ ഉപേക്ഷിച്ച താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ….
Published on

നമ്മൾ എന്ന സിനിമയിലെ ഈ നായികയെ ഓർമ്മയില്ലേ ?! സിനിമ ഉപേക്ഷിച്ച താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ….
മലയാളത്തിലെ ഹിറ്റ് മേക്കര്‍ കമല്‍ ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം നിർവ്വഹിച്ച ചിത്രമാണ് നമ്മള്. രാഘവന്റെ മകന് ജിഷ്ണുവും ഭരതന്റെ മകന് സിദ്ധാര്‍ത്ഥുമായിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയത്. കോളേജ് ക്യാമ്പസ് പശ്ചാത്തലത്തില്‍ സൗഹൃദത്തിന്റെയും മാതൃത്വത്തിന്റെയും കഥ പറഞ്ഞ ചിത്രം കേരളക്കര ഏറ്റെടുക്കുകയായിരുന്നു. ഭാവന എന്ന കഴിവുറ്റ നടിയെ മലയാളത്തിന് ലഭിച്ചതും നമ്മളിലൂടെയാണ്.
എന്നാല്‍ നമ്മള് എന്ന ചിത്രം മറ്റൊരു നായികയെ കൂടെ സിനിമാ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്, രേണുകാ മേനോന്. മോഡലിങ് രംഗത്ത് സജീവമായിരുന്ന രേണുകയുടെയും ആദ്യ ചിത്രമാണ് നമ്മള്. തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്തപ്പോൾ നായികയായി രേണുക തന്നെ എത്തി. അതുകൊണ്ട് അന്യഭാഷയില്‍ കുറച്ച് സിനിമകളുടെ ഭാഗമാകാനും രേണുകയ്ക്ക് സാധിച്ചു.
ഫെബ്രുവരി 14 എന്ന തമിഴ് ചിത്രത്തില്‍ ഭരതിന്റെ നായികയായി അഭിനയിച്ചെങ്കിലും വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് രണ്ട് മൂന്ന് ചിത്രങ്ങള്‍ ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ആര്യയ്ക്കൊപ്പം അഭിനയിച്ച കലാപ കാതല്‍ എന്ന ചിത്രം മാത്രമായിരുന്നു അതിനാൽ തമിഴകത്ത് പിടിച്ചു നില്ക്കാന് നടിക്ക് കഴിഞ്ഞില്ല. മലയാളത്തിൽ കുറച്ചു ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും ഒരു വലിയ ഹിറ്റ് ഉണ്ടാകാത്തതിനാൽ അവസരങ്ങൾ കുറയുകയായിരുന്നു.
സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ രേണുക പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തുടര്‍ പഠനത്തിനായി നടി യു.എസ്സിലേക്ക് പറന്നു. പിന്നീട് സിനിമയിലേക്ക് മടങ്ങി വന്നില്ല. 2006 ലാണ് സുരാജുമായുള്ള വിവാഹം നടന്നത്. യു.എസ്സില്‍ സ്ഥിരതാമസമാക്കിയ സോഫ്റ്റ്വെയർ എന്‍ജിനിയറാണ് സുരാജ്. വിവാഹ ശേഷം രേണുക യു.എസ്സില്‍ സ്ഥിരമാക്കി.
More about actress Renuka Menon
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....