Connect with us

ആ സിനിമയിൽ നിന്ന് മമ്മൂട്ടി പിന്മാറാൻ കാരണമെന്ത്? മമ്മൂട്ടിക്ക് പകരം പൃഥ്വി എത്തിയപ്പോള്‍ സംവിധായകനും മാറി !!

Malayalam Articles

വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്’. എന്നാല്‍ ആ പ്രൊജക്റ്റ് അന്ന് നടന്നില്ല. അതിന് പല കാരണങ്ങളും പറഞ്ഞു കേൾക്കുന്നുണ്ട്. മമ്മൂട്ടിക്ക് ഈ പ്രൊജക്ടിനായി സമയം കിട്ടിയില്ല എന്നതാണ് അതിലൊന്ന്.

ഏറെക്കാലം ഈ തിരക്കഥയുമായി സച്ചി മമ്മൂട്ടിക്കായി കാത്തിരുന്നു. എന്നാല്‍ അതിനുശേഷവും മമ്മൂട്ടി പല കഥകളും കേള്‍ക്കുകയും അഭിനയിക്കുകയും ചെയ്‌തിട്ടും ഡ്രൈവിംഗ് ലൈസന്‍സിന് പച്ചക്കൊടി കാണിച്ചില്ല. പിന്നീട് സംവിധായകന്‍റെ സ്ഥാനത്തുനിന്ന് സച്ചി പിന്‍‌മാറി. ഈ സിനിമ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യട്ടെ എന്നായിരുന്നു സച്ചിയുടെ തീരുമാനം. അപ്പോഴും നായകസ്ഥാനത്ത് മമ്മൂട്ടി തന്നെയായിരുന്നു.

എന്നാല്‍ സംവിധായകന്‍ മാറിയിട്ടും മമ്മൂട്ടി ഈ പ്രൊജക്ടിനായി സമയം കണ്ടെത്തിയില്ല. പ്രൊജക്ട് അനിശ്ചിതമായി വൈകിയതോടെ മമ്മൂട്ടിക്ക് പകരം പൃഥ്വിരാജിനെ നായകനാക്കി ലാല്‍ ജൂനിയര്‍ ഈ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. സുരാജ് വെഞ്ഞാറമൂടാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹണി ബീ, ഹായ് ഐ ആം ടോണി, ഹണി ബീ 2 എന്നീ സിനിമകള്‍ക്ക് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. രണദിവെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയ്ക്ക് സുഷിന്‍ ശ്യാം ആണ് സംഗീതം. 2019 ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും.

Mammootty dropped Sachi’s movie

More in Malayalam Articles

Trending

Recent

To Top