
Malayalam Breaking News
“ഓൺസ്ക്രീനിൽ ഗ്ലാമർ രംഗങ്ങളിൽ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണ്. പക്ഷെ ..” – സാധിക വേണുഗോപാൽ
“ഓൺസ്ക്രീനിൽ ഗ്ലാമർ രംഗങ്ങളിൽ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണ്. പക്ഷെ ..” – സാധിക വേണുഗോപാൽ
Published on

By
“ഓൺസ്ക്രീനിൽ ഗ്ലാമർ രംഗങ്ങളിൽ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണ്. പക്ഷെ ..” – സാധിക വേണുഗോപാൽ
മലയാള സീരിയൽ പ്രേമികളുടെ ഇഷ്ടനടിയാണ് സാധിക വേണുഗോപാൽ. തന്റെ കഥാപാത്രങ്ങളെ പോലെ തന്നെ ജീവിതത്തിലും സാധിക ബോൾഡ് ആണ്. നല്ല പ്രതികരണ ശേഷിയുള്ള വ്യക്തിയാണ് സാധിക. തനിക്ക് നേരെയുള്ള എന്ത് അതിക്രമത്തെയും സാധിക നേരിടാറുമുണ്ട്. അഭിനയമാണ് തൊഴിലെന്ന് കരുതി പലരും മോശമായി പെരുമാറാറുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെയ്സ്ബുക്കിലൂടെ ശരീര ഭാഗങ്ങളുടെ ചിത്രവും നഗ്ന ഫോട്ടോയുമൊക്കെ പലരും അയച്ചുതരുന്നുണ്ടെന്നും ഇതിനിയും തുടര്‍ന്നാല്‍ താന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.
‘പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളും നഗ്നചിത്രങ്ങളും എനിക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുനാൾ നിശബ്ദയായി ഇരുന്നു. കുറച്ച് പേരെ ബ്ലോക്ക് ചെയ്തു. എന്നാൽ വീണ്ടും തുടരുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് പ്രതികരിക്കാൻ തീരുമാനിച്ചത്.’–സാധിക പറഞ്ഞു.
‘സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ എളുപ്പത്തില്‍ വീഴ്ത്താമെന്നും അവര്‍ പ്രതികരിക്കില്ലെന്നുമാണ് പലരുടെയും ധാരണ. മോശം കമന്റുകളും ചിത്രങ്ങളും അയയ്ക്കുന്നതിലൂടെ പലരും ലക്ഷ്യമാക്കുന്നതും ഇതാണ്’.–സാധിക പറയുന്നു. എന്റെ വിഡിയോ തന്നെ മോശം തലക്കെട്ടിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയും പരാതി നൽകിയിട്ടുണ്ട്.
കരിയറിനെക്കുറിച്ചോര്‍ത്താണ് പലരും പ്രതികരിക്കാന്‍ ഭയപ്പെടുന്നത്. രൂക്ഷമായി പ്രതികരിക്കുന്നവരെ പിന്നീട് മാറ്റി നിര്‍ത്താറുണ്ട്. എന്നാല്‍ അത്തരത്തിലൊരു ദുരനുഭവത്തിലൂടെയും കടന്നുപോകേണ്ടി വന്നിട്ടില്ല. മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച ശബ്ദത്തില്‍ നോ പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂവെന്നാണ് താന്‍ കരുതുന്നതെന്നും താരം വ്യക്തമാക്കുന്നു.
ഓണ്‍സ്ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവുന്നയാളാണ് താനെന്ന് സാധിക പറയുന്നു. എന്നാല്‍ ഓഫ് സ്ക്രീനില്‍ അത്തരത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവാറില്ല. തനിക്ക് അങ്ങനെയുള്ള പ്രലോഭനങ്ങൾ ആരിൽ നിന്നും ഉണ്ടായിട്ടില്ലെന്നും എന്തിനോടും പ്രതികരിക്കുന്ന നടി എന്ന വിശേഷണം ഇൻഡസ്ട്രിയിൽ ഉണ്ടായതുകൊണ്ടാകും ഇതെന്നും സാധിക വ്യക്തമാക്കി.
ചില ഹ്രസ്വചിത്രങ്ങളിൽ ഗ്ലാമർ രംഗങ്ങളിൽ അഭിനയിച്ചിരുന്നു. അതിനെക്കുറിച്ച് പലരും എന്നോട് ചോദിക്കാറുമുണ്ട്. അവരോടൊക്കെ എനിക്ക് ഒരു ചോദ്യം മാത്രം. ഓൺസ്ക്രീനിൽ ഗ്ലാമർരംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കാൻ ലജ്ജിക്കുന്നവർ ഓഫ് സ്ക്രീനിൽ എന്തുവൃത്തികേട് ചെയ്യാനും തയാറാണ്. ഞാൻ ഓൺസ്ക്രീനിൽ ‘അഡ്ജസ്റ്റ്മെന്റ്സ്’ ചെയ്യാൻ തയാറാണ്. എന്നാൽ ഓഫ് സ്ക്രീനിൽഇല്ല.’–സാധിക വ്യക്തമാക്കി.
sadhika venugopal about onscreen and off screen adjustments
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...