“ഞാൻ സ്ത്രീ സമത്വത്തിനു വേണ്ടി വാദിച്ച ആളല്ല ചേട്ടാ , വെറുതെ ജീവിച്ചു പോകുന്നന്നെ ഉള്ളു ” – നവ്യ നായർ
മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയത്തിലൂടെ ആദ്യ ചിത്രം തൊട്ട് തന്നെ നവ്യ ഹൃദയം കീഴടക്കി. ഇഷ്ടത്തിലൂടെ മനസ് കവർന്ന നവ്യ വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. എന്നാൽ നൃത്ത പരിപാടികളിലൂടെയും സ്റ്റേജ് പരിപാടികളിലൂടെയും നവ്യ നിറഞ്ഞു നിൽക്കുകയാണ് .
അടുത്ത് നവ്യ നായരും റാഫി മെക്കാർട്ടിനും ഒന്നിച്ച് ആര്യ അവതരിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുത്തു. രസകരമായ ഒരു അഭിമുഖ പരിപാടിയാണ് ആര്യയുടേത് . പരിപാടിക്കിടയിൽ ഒട്ടേറെ രസകരമായ ടാസ്കുകളുമുണ്ട് .
അതിലൊന്നായിരുന്നു നറുക്കെടുത്തിട്ട് കിട്ടുന്നയാളെ പറ്റി പുകഴ്ത്തണം . ജഗദീഷിനെ റാഫി പുകഴ്ത്തിയപ്പോൾ നമിത പ്രമോദിനെ ആയിരുന്നു നവ്യ പുകഴ്ത്തിയത്. തനിക്ക് തള്ളാൻ അറിയില്ല എന്ന് നവ്യ പറയുകയും ചെയ്തിരുന്നു. ഒടുവിൽ റാഫിയുടെ സാഹായത്തോടെ നവ്യയുടെ പുകഴ്ത്തലിനു ശേഷം റാഫി പറഞ്ഞു ,സ്ത്രീ സമത്വത്തിനു വേണ്ടി വാദിക്കുന്നവർക്ക് ഇങ്ങനുള്ള കാര്യങ്ങൾക്കൊക്കെ നമ്മൾ സഹായിക്കണമെന്ന്. രസകരമായ റാഫിയുടെ കമന്റിന് നവ്യയുടെ മറുപടി ഇങ്ങനെയായിരുന്നു.
“ഞാൻ സമത്വത്തിനു വേണ്ടി വാദിച്ച ആളല്ല ചേട്ടാ , എനിക്കൊന്നുമില്ല , വെറുതെ ജീവിച്ചു പോകുന്നന്നെ ഉള്ളു “- എന്തായാലും മലയാള സിനിമയിലെ സ്ത്രീ സമത്വ വാദികൾക്ക് ഒപ്പമല്ല നവായ എന്നാണ് ഈ മറുപടിയിൽ തെളിയുന്നത് .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...