Connect with us

നടി ശ്രിന്ദ വിവാഹം കഴിച്ചപ്പോൾ മലയാളിക്കുണ്ടായ വേവലാതികൾ … സാക്ഷര ഫേസ്ബുക്ക് കേരളം മുന്നോട്ടു തന്നെ!!!

Malayalam Breaking News

അധികമാരുമാറിയാതെയാണ് നടി ശ്രിന്ദ രണ്ടാമത് വിവാഹിതയായത് .. സംവിധായകന്‍ സിജു എസ്. ബാവയാണ് ശ്രിന്ദയെ വിവാഹം ചെയ്തത് . അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങോടെയാണ് ഇരുവരും വിവാഹിതരായത്. ഫഹദ് ഫാസില്‍, ഇഷ തല്‍വാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘നാളെ’ എന്ന ചിത്രം സംവിധാനം ചെയ്‌തത്‌ സിജുവായിരുന്നു.

പലരും വിവാഹ ആശംസകളുമായി വാർത്തയോട് പ്രതികരിച്ചപ്പോൾ ഒരു ഓൺലൈൻ മാധ്യമത്തിന്റെ വാർത്തക്ക് കിട്ടിയ പ്രതികരണം വളരെ മോശമായിരുന്നു. അടുത്ത കല്യാണത്തിന് വരാൻ ശ്രമിക്കാമെന്നും കുട്ടിയെ ഫ്രീയായി കിട്ടിയെന്നുമൊക്കെയാണ് കമന്റുകൾ .

പത്തൊന്പതാം വയസ്സിലായിരുന്നു ശ്രിന്ദയുടെ ആദ്യ വിവാഹം. ഈ ബന്ധത്തിൽ ശ്രിന്ദക്ക് ഒരു കുട്ടിയുമുണ്ട്. വിവാഹമോചന സമയത്ത് ഏറ്റവും സഹായകരമായത് മകന്റെ സാന്നിധ്യമാണെന്നു ശ്രിന്ദ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.

ഇത്തരം കമന്റുകൾ സിനിമ രംഗത്തുള്ളവർക്ക് നേരെ പതിവാണെങ്കിലും മലയാളികൾ ഇത്രക്ക് അധപതിച്ചു എന്ന് വ്യക്തമാക്കുകയാണ് ഈ സംഭവം. ശ്രിന്ദയുടെ വിവാഹത്തിന്റെ പേരിൽ മകനെയും ഇത്തരക്കാർ സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കാൻ ശ്രമിക്കുകയാണ്.

2010ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ അഭിനയരംഗത്തേക്കെത്തുന്നത്. പിന്നീട് 22 ഫീമെയില്‍ കോട്ടയത്തില്‍ ജിന്‍സി എന്ന കഥാപാത്രം അവതരിപ്പിച്ച്‌ ശ്രദ്ധിക്കപ്പെട്ടു. ശ്രിന്ദയുട കരിയറില്‍ വഴിത്തിരിവായത് അന്നയും റസൂലും എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു.

negative comments on social media against srinda and her second marriage

More in Malayalam Breaking News

Trending

Recent

To Top