Connect with us

കാട്ടിൽ വെച്ച് ഗർഭം അലസിപ്പിക്കാൻ ശ്രമം; യുവതി മരിച്ചു !! മ‍ൃതദേഹം ഉപേക്ഷിച്ച് കാമുകന്‍ മുങ്ങി…

Malayalam Breaking News

കാട്ടിൽ വച്ച് ഗർഭം അലസിപ്പിക്കാനുളള ശ്രമത്തിനിടെ മുസാഫർ നഗറിൽ യുവതി മരിച്ചു. യുവതി മരിച്ചതോടെ മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ കാമുകനെ പൊലീസ് പിടികൂടി. സെപ്റ്റംബർ 18ന് മുസാഫർ നഗറിനടുത്തുള്ള ഒരു കാട്ടിൽ വച്ചാണ് അസ്മിൻ എന്ന യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ അസ്മിന്റെ കാമുകന്‍ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

കാമുകിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഹുസൈനെ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തപ്പോഴാണ്‌ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഏറെനാളായി 18കാരിയായ അസ്മിനുമായി ഹുസൈൻ പ്രണയത്തിലായിരുന്നു. അസ്മിൻ ഹുസൈനിൽ നിന്ന് ഗർഭിണിയായതോടെ ഏതു വിധേയനെയും ഗർഭം അലസിപ്പിക്കാനായിരുന്നു ഇരുവരുടെയും ശ്രമം.

ഇരുവരും ചേർന്ന് ഗർഭം അലസിപ്പിക്കാൻ ശ്രമം നടത്തുന്നതിനിടെ അസ്മിൻ മരണപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം ഹുസൈൻ അടുത്തുള്ള കാട്ടിൽ ഉപേഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് സുധീർ കുമാർ വ്യക്തമാക്കി. ഇയാൾക്കെതിരെ ഐപിസി 3040-എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

Case against man in lover’s death

More in Malayalam Breaking News

Trending

Recent

To Top