“പക്ഷേ ആ ക്ഷമാപണം പൃഥ്വിരാജിനു വേണ്ടിയായിരുന്നില്ല..”-പ്രിത്വിരാജിനെ രാജപ്പനെന്നു വിളിച്ചതിനെ പറ്റി ഐശ്വര്യ ലക്ഷ്മി
മോഡലിങ്ങിൽ നിന്നാണ് ഐശ്വര്യ ലക്ഷ്മി സിനിമയിലേക്ക് എത്തിയത്. സിനിമയിൽ അധികം നാലായില്ലെങ്കിലും ഒരുപാട് വിവാദങ്ങൾ ഐശ്വര്യയ്ക്ക് കേൾക്കേണ്ടി വന്നു. മായനദിയിലെ കിടപ്പറ രംഗത്തിന്റെ പേരിൽ നടി ഒരുപാട് വിമർശിക്കപ്പെട്ടു.
സിനിമയിലെത്തും മുൻപ് ഐശ്വര്യ ലക്ഷ്മി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഒരു കമന്റ് ഇപ്പോൾ കുത്തിപ്പൊക്കി ഐശ്വര്യയെ കൊണ്ട് മാപ്പു പോലും പറയിച്ചു. പൃഥ്വിരാജിനെ രാജപ്പൻ എന്നു വിളിച്ചുകൊണ്ടായിരുന്നു ആ പോസ്റ്റ്. പഴയ പോസ്റ്റ് ആരോ കുത്തിപ്പൊക്കി. വിവാദമായതോടെ ഐശ്വര്യ മാപ്പു പറഞ്ഞുകൊണ്ട് രംഗത്തെത്തി. ആ പ്രായത്തിൽ താരാരാധനയുടെ പുറത്ത് ചെയ്ത കാര്യമാണതെന്നു വിശദീകരിച്ചായിരുന്നു മാപ്പ്.
ഇതേക്കുറിച്ച് കൂടുതല് പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് ഐശ്വര്യ. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്. സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നതിന് സ്ത്രീകൾക്ക് ചിലർ വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും ചിലർക്കിഷ്ടമില്ലാത്തതു പറഞ്ഞാൽ വ്യക്തിഹത്യ ആരംഭിക്കുമെന്നും ഐശ്വര്യ പറയുന്നു.
‘ആ കമൻറ് പോസ്റ്റ് ചെയ്യുമ്പോൾ ഞാൻ സിനിമയിൽ എത്തിയിട്ടു പോലുമില്ല. അതുപോലൊരു പരാമർശം ഇപ്പോൾ ഞാൻ നടത്തില്ല. പൃഥ്വിരാജിനെ ബഹുമാനിക്കുന്നു. പക്ഷേ ഞാൻ പറഞ്ഞതിൽ അദ്ദേഹത്തിനെന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല. പറഞ്ഞത് ശരിയായില്ല, പക്ഷേ ആ ക്ഷമാപണം പൃഥ്വിരാജിനു വേണ്ടിയായിരുന്നില്ല..’ ഐശ്വര്യ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...