
Malayalam Breaking News
റിലീസിന് മുൻപ് 2.0 ഇന്റർനെറ്റിൽ ; വെല്ലുവിളിയുമായി തമിഴ് റോക്കേഴ്സിന്റെ ട്വീറ്റ് !!!
റിലീസിന് മുൻപ് 2.0 ഇന്റർനെറ്റിൽ ; വെല്ലുവിളിയുമായി തമിഴ് റോക്കേഴ്സിന്റെ ട്വീറ്റ് !!!
Published on

By
റിലീസിന് മുൻപ് 2.0 ഇന്റർനെറ്റിൽ ; വെല്ലുവിളിയുമായി തമിഴ് റോക്കേഴ്സിന്റെ ട്വീറ്റ് !!!
റിലീസിന് മുൻപ് 2.0 ഇന്റർനെറ്റിൽ എത്തുമെന്ന് വെല്ലുവിളിയുമായി തമിഴ് റോക്കർസ് . ദീപാവലി ദിനത്തിൽ റിലീസ് ചെയ്ത സർക്കാർ അന്ന് തന്നെ റോക്കർസ് ഇന്റർനെറ്റിൽ എത്തിച്ചിരുന്നു. ഇപ്പോൾ 2.0 എത്തിക്കുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് ഇവർ. തമിഴ് റോക്കേഴ്സിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് 2.0 ഉടനെയെത്തുമെന്ന ട്വീറ്റ് പുറത്തുവന്നിരിക്കുന്നത്.
‘2.0, ഉടന്‍ എത്തുന്നു തമിഴ് റോക്കേഴ്സില്‍’ എന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. വിജയ് ചിത്രം സര്‍ക്കാര്‍ റിലീസ് ദിനത്തില്‍ തന്നെ വെബ്സൈറ്റില്‍ ചോര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആമിര്‍ഖാന്റെ ഹിന്ദി ചിത്രം തഗ്സ് ഓഫ് ഹിന്ദൊസ്ഥാനും തമിഴ് റോക്കോഴ്സ് വെബ്സൈറ്റില്‍ വന്നിരുന്നു.
എത്ര ശ്രമിച്ചിട്ടും തമിഴ് റോക്കേഴ്സ് വെബ് സൈറ്റിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഓണ്‍ലൈന്‍ പൈറസിക്കെതിരെ തമിഴ് നടന് വിശാല്‍ ഈയിടെ രംഗത്തുവന്നിരുന്നു. ഇതിനായി കര്‍ശന നടപടികള്‍ എടുക്കുമെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ ഒന്നും ഫലം കണ്ടില്ല.
നവംബര്‍ 29നാണ് 2.0 റിലീസ് നിശ്ചയിച്ചിരിക്കുന്നത്. പൂര്‍ണമായും 3ഡിയില്‍ ചിത്രീകരിച്ച 2.0 ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ചിത്രം വെബ്സൈറ്റില്‍ ലീക്ക് ആയാല്‍ ബോക്സ് ഓഫീസ് കളക്ഷനെ ഇത് കാര്യമായി ബാധിക്കുമെന്ന ഭയത്തിലാണ് നിര്‍മ്മാതാക്കള്‍.
thamil rockers challenge 2.0
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...