
Malayalam Breaking News
” വിവാഹം കഴിച്ചതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല” – അനുഷ്ക ശർമ
” വിവാഹം കഴിച്ചതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല” – അനുഷ്ക ശർമ
Published on

By
” വിവാഹം കഴിച്ചതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല” – അനുഷ്ക ശർമ
വർഷങ്ങൾ പ്രണയത്തിനൊടുവിലാണ് വിരാട് കോഹ്ലിയും അനുഷ്ക ശർമയും വിവാഹിതരായത്. വിവാഹത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് അനുഷ്കയും വിരാടും . ഡിസംബർ പതിനൊന്നിനായിരുന്നു ഇറ്റലിയിൽ വച്ച് ഇരുവരും വിവാഹിതരായത്.
എന്നാല്‍ വിവാഹം കഴിഞ്ഞെന്നു വെച്ച് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നാണ് അനുഷ്കയുടെ പരിഭവം. പ്രണയിച്ചിരുന്ന കാലത്തേതു പോലെ തന്നെയാണ് ഇപ്പോഴത്തെ അവസ്ഥയുമെന്ന് അനുഷ്ക പറയുന്നു. ഇന്ത്യന്‍ ക്യാപ്റ്റനെന്ന ഉത്തരവാദിത്വത്തിലാണ് വിരാട്. നാലോളം സിനിമകള്‍ വിവാഹ ശേഷം അനുഷ്കയും ചെയ്തു. ഇങ്ങനെ തിരക്കുകളിലാണ് ഇരുവരും.]
‘വിവാഹം കഴിഞ്ഞെന്നു കരുതി എനിക്ക് വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല. വിരാടും ഞാനും ജോലിയിലാണ്. അതുകൊണ്ടു തന്നെ ഒരുമിച്ച് ചിലവഴിക്കാന്‍ സമയം കിട്ടുന്നത് വിരളമായാണ്. രണ്ടുപേരും അവരുടെ മേഖലയില്‍ തിരക്കിലാണ്. വീടുണ്ടെങ്കിലും അങ്ങോട്ട് എത്താന്‍ പറ്റുന്നില്ല. ഇപ്പോള്‍ വീട്ടിലേയ്ക്കു വരുമ്പോള്‍ അവധി ആഘോഷിക്കാന്‍ പോകുന്നത് പോലെയാണ് തോന്നുന്നത്’ അനുഷ്ക പറഞ്ഞു.
anushka sarma about after marriage experience
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...